‘പ്രളയ കാലത്ത് ഓമനക്കുട്ടന്‍, ഇപ്പോള്‍ സക്കീര്‍ ഹുസൈന്‍, അത്രേ ഉള്ളൂ വ്യത്യാസം. സത്യം തെളിയും’; അതിഥി തൊഴിലാളികളെ സമരം ചെയ്യാന്‍ തെരുവിലിറക്കിയെന്ന പേരില്‍ പട്ടാമ്പി പോലീസ് കേസെടുത്ത സിഐടിയു നേതാവ് സക്കീര്‍ ഹുസൈന് പറയാനുള്ളത്…

പാലക്കാട്: പട്ടാമ്പിയില്‍ അതിഥിതി തൊഴിലാളികളെ സമരം ചെയ്യാന്‍ സംഘടിപ്പിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും വീട്ടുടമസ്ഥര്‍ അതിഥി തൊഴിലാളികളെ ഒഴിപ്പിച്ചപ്പോള്‍ ഉദ്യോഗസ്ഥര്‍ വിളിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവിടെയെത്തിയതെന്നും സിഐടിയു നേതാവ് സക്കീര്‍ ഹുസൈന്‍.

തങ്ങളോട് സമരം ചെയ്യാന്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അതിഥി തൊഴിലാളികള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം സക്കീര്‍ ഹുസൈനെതിരെ പട്ടാമ്പി പോലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News