പട്ടാമ്പിയില്‍ നടന്നതെന്ത്? അഡ്വ. ടി കെ സുരേഷ് അക്കമിട്ട് പറയുന്നു

 അഡ്വ. ടി കെ സുരേഷിന്റെ ഫേയ്സ്ബുക്ക് കുറിപ്പിന്റെ പൂര്ണരൂപം:

കമ്മ്യൂണിസ്റ്റ് വിരുദ്ധ കെട്ടുകഥകള്‍ക്ക് പൊതുവേ വേഗത കൂടുതലാണ് ..
ആയുസ്സ് കുറവുമാണ് ..

പട്ടാമ്പി പോലീസ് സ്റ്റേഷനിലെ
ഈ 6 കേസുകളെക്കുറിച്ച് ആരും ഒന്നും മിണ്ടുന്നില്ല .. ഉരിയാടുന്നില്ല .
അതു വാര്‍ത്തയാവുന്നില്ല ..
എന്തെന്നാല്‍ അത് കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായതല്ല ..

Pattambi Crime 1) 91/2020, 2) 92/2020 , 3) 93/2020 , 4) 94/2020 ,
5) 95/2020, 6) 96/2020 .

എല്ലാം 109, 188, 269, 270 എന്നീ IPC വകുപ്പുകള്‍ പ്രകാരവും കേരള പോലീസ് ആക്റ്റിലെ 118(e) വകുപ്പ് പ്രകാരവുമുള്ള കേസുകള്‍

എല്ലാ കേസിലെയും FIR ഉള്ളടക്കം സമാനമാണ് : പ്രതി അന്യസംസ്ഥാന തൊഴിലാളികളെ താമസ സ്ഥലത്തു നിന്നും കൂട്ടത്തോടെ ഇറക്കിവിട്ടതിനെ തുടര്‍ന്നുള്ള സംഗതികള്‍ ..

സംശയമുള്ളവര്‍ക്ക് പരിശോധിക്കാം..
എല്ലാം വെബ്‌സൈറ്റില്‍ ലഭ്യമായ പബ്ലിക്ക് ഡോക്യുമെന്റുകളാണ്

ഈ മാരക വ്യാധിയുടെ ദുരന്തകാലത്ത് നൂറു കണക്കിന് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ പട്ടാമ്പിയിലെ താമസസ്ഥലങ്ങളില്‍ നിന്നും കുടിയിറക്കപ്പെടുമ്പോള്‍ ..
അവര്‍ റോഡരികില്‍ തടിച്ചുകൂടുമ്പോള്‍
അവര്‍ തെരുവാധാരമാകുമ്പോള്‍ ..
അവര്‍ക്ക് അന്നവും അഭയവും കൊടുക്കേണ്ട അധികാരികള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ മുഖം തിരിക്കുമ്പോള്‍ ..
വിശന്നുവലയുന്ന ആ തൊഴിലാളികളുടെ മുഖത്തു നോക്കി ഒരു കമ്മ്യൂണിസ്റ്റ് തൊഴിലാളി നേതാവ് എന്തു പറയണം ?
പട്ടിണി കിടന്ന് ചാവാന്‍ പറയണോ ?
തെരുവില്‍ അലയാന്‍ പറയണോ ?
അത് കമ്യൂണിസ്റ്റുകാര്‍ പഠിച്ച രാഷ്ട്രീയ പാഠമല്ല ..

കോവിഡ് ബാധയുടെ അസാധാരണമായ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും കേരള സര്‍ക്കാറിന്റെയും ഉത്തരവുകള്‍ അക്ഷരംപ്രതി അനുസരിച്ച് ആ അതിഥി തൊഴിലാളികള്‍ക്ക് അന്നവും അഭയവും കൊടുത്ത് പട്ടാമ്പിയില്‍ത്തന്നെ താമസിപ്പിക്കുക എന്ന കമ്മ്യൂണിസ്റ്റ് ബോധത്തോടെയുള്ള ധാര്‍മ്മിക ഉത്തരവാദിത്വമാണ് CITU നേതാവായ സ: സക്കീര്‍ പള്ളത്ത് ഏറ്റെടുത്തത് .

അതിന് ആ സഖാവിന് അതിഥി തൊഴിലാളികളെ ഇറക്കിവിട്ട കെട്ടിട ഉടമകളുമായും UDF ഭരിക്കുന്ന മുന്‍സിപ്പല്‍ ഭരണാധികാരികളുമായും സംസാരിക്കേണ്ടി വന്നിട്ടുണ്ട്.
വിഷയം പോലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും , ഇറക്കിവിട്ട കെട്ടിട ഉടമകള്‍ക്കെതിരെ പട്ടാമ്പി പോലീസിന് മേല്‍ പ്രകാരം കേസെടുക്കേണ്ടി വരികയും ചെയ്തിട്ടുണ്ട് .
ഇതില്‍ കെട്ടിട ഉടമകള്‍ക്കും , മുന്‍സിപ്പല്‍ അധികാരികള്‍ക്കും സ: സക്കീറിനോട് കടുത്ത വിരോധമുണ്ടാകുന്നത് തികച്ചും സ്വാഭാവികം..

ഇതില്‍ സ: സക്കീറിനോട് പക പോക്കാന്‍ തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കുന്ന ചിലരെ ഉപയോഗിച്ച് സക്കീറിനെതിരെ പോലീസില്‍ പരാതി ഉന്നയിക്കുന്നതും അതില്‍ കേസ് റജിസ്റ്റര്‍ ചെയ്യുന്നതും സ്വാഭാവികം

അങ്ങിനെ സ: സക്കീറിനെതിരെ
Pattambi Crime 97/2020 നമ്പറായി കേസ് റജിസ്റ്റര്‍ ചെയ്യപ്പെടുന്നു

അതും 109,153,188, 269, 270 എന്നീ IPC വകുപ്പുകള്‍ പ്രകാരവും കേരള പോലീസ് ആക്റ്റിലെ 118(e) വകുപ്പ് പ്രകാരവുമുള്ള കേസ്

FIR ഉള്ളടക്കത്തിന്റെ ചുരുക്കം :
പട്ടാമ്പി – പള്ളിപ്പുറം പബ്ലിക്ക് റോഡില്‍ നിളാ ആശുപത്രിക്ക് സമീപം വെച്ച് സുമാര്‍ 400 ഓളം വരുന്ന അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ താമസസ്ഥലത്തു നിന്നും കൂട്ടത്തോടെ സംഘടിപ്പിച്ച് സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചു. …

സംഭവം സംസ്ഥാനമൊട്ടുക്ക് വാര്‍ത്തയാകുന്നു ..
കമ്മ്യൂണിസ്റ്റ് വിരുദ്ധ സൈബര്‍ വിങ്ങുകള്‍ പ്രചാരണപ്പെരുമഴ തീര്‍ക്കുന്നു ..

ഇവിടെ ഒരു വെടിക്ക് എത്ര പക്ഷികളാണ് ?
അല്ലെങ്കില്‍ എന്തെല്ലാം കാര്യങ്ങളാണ് ഇതിലൂടെ വ്യക്തമാകുന്നത് ?

1 ) ക്രൈം 91 മുതല്‍ 96 വരെയുള്ള കേസുകളിലെ പ്രതികളായ 6 കെട്ടിട ഉടമകള്‍ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ ഇറക്കിവിട്ടത് സമര്‍ത്ഥമായി മറച്ചുവെക്കപ്പെടുന്നു.

2) സ: സക്കീറിനെ പ്രതിയാക്കിയ കേസില്‍ സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്ന പ്രയോഗത്തിലൂടെ മുന്‍സിപ്പാലിറ്റി അധികൃതരുടെ കുറ്റകരമായ വീഴ്ച്ചയും , തൊഴിലാളികളെ ഇറക്കിവിട്ട കെട്ടിട ഉടമകളുടെ കുറ്റകൃത്യവും ഭംഗിയായി മൂടിവെക്കപ്പെടുന്നു.

3) താമസസ്ഥലത്തു നിന്നും ഇറക്കിവിടപ്പെട്ട് പബ്ലിക്ക് റോഡില്‍ കൂട്ടംകൂടി നില്‍ക്കുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് കടന്നു ചെന്ന CITU നേതാവ് ‘അന്യസംസ്ഥാന തൊഴിലാളികളെ അവരുടെ ‘താമസസ്ഥലത്തു നിന്നും’ കൂട്ടത്തോടെ സംഘടിപ്പിച്ച്
എന്ന ആരോപണത്തിലെ വൈരുദ്ധ്യത്തില്‍തന്നെ തുടക്കത്തിലേ തകര്‍ന്നു വീണ ദുരുദ്ദേശമില്ലേ ?.

4) ക്രൈം 91 മുതല്‍ 96 വരെയുള്ള കേസുകളിലെ പ്രതികളുടെ പേരോ അവരുടെ രാഷ്ട്രീയമോ ചര്‍ച്ചയാക്കാതെ ആ കേസുകളുടെ പകപോക്കാനുള്ള കൗണ്ടറെന്ന് ആര്‍ക്കും ബോദ്ധ്യമാകുന്ന ക്രൈം 97 ലെ പ്രതിയായ സ: സക്കീറിന്റെ
” കമ്മ്യൂണിസ്റ്റ് രാഷ്ട്രീയം’ ആര്‍ത്ത് ആഘോഷിക്കുന്നതില്‍ നിന്നു തന്നെ ഇതിലെ ”കമ്മ്യൂണിസ്റ്റ് വിരുദ്ധ രാഷ്ട്രീയ ഗൂഢാലോചന ‘ മനസ്സിലാക്കാവുന്നതല്ലേ ?

ഇനിയുമെന്തൊക്കെയുണ്ട് ..?

കോവിഡിനെ ചെറുക്കാന്‍ കേരളത്തിലെ ആരോഗ്യ വകുപ്പും
LDF സര്‍ക്കാറും , അതിന് മാതൃകാപരമായി നേതൃത്വം കൊടുക്കുന്ന സ: പിണറായി വിജയനും ,ഊണും ഉറക്കവും ഉപേക്ഷിച്ച് ലോകോത്തര മാതൃക തീര്‍ക്കുമ്പോള്‍ അതിനെ അട്ടിമറിയ്ക്കാന്‍ ഒരു പ്രദേശത്തെ സാമൂഹ്യ പ്രതിബദ്ധതയുള്ള CITU നേതാവു തന്നെ സര്‍ക്കാറിനെതിരെ സമരം ചെയ്യാന്‍ പ്രേരിപ്പിച്ചു എന്നു പ്രചരിപ്പിച്ചാല്‍ കേരളത്തിലെ യെന്നല്ല കേരളത്തെയറിയുന്ന ഒരു കൊച്ചു കുഞ്ഞു പോലും വിശ്വസിക്കില്ല എന്നു മനസ്സിലാക്കാനുള്ള കുഞ്ഞുബുദ്ധി പോലും ഈ വ്യാജ് പ്രചാരകര്‍ക്ക് ഇല്ലാതെ പോയല്ലോ ..

ആവര്‍ത്തിച്ചു പറയാനുള്ളത്
ഇത്രമാത്രമാണ്..

പട്ടാമ്പിയിലെ സഖാവ് സക്കീര്‍
ആര്‍ക്കും വ്യാജസന്ദേശം അയച്ചിട്ടില്ല.
വടക്കേ ഇന്ത്യയിലേക്ക് തീവണ്ടിയുണ്ടെന്ന് പറഞ്ഞ് ആരെയും തെറ്റിദ്ധരിപ്പിച്ച് ഇളക്കിവിട്ടിട്ടില്ല ..

പക്ഷേ പട്ടിണിയിലായ – കുടിയിറക്കപ്പെട്ട അതിഥി തൊഴിലാളികള്‍ക്കുവേണ്ടി അയാള്‍ ശബ്ദിച്ചു.
അവരെ ഇറക്കിവിടാന്‍ ശ്രമിച്ച
UDF നേതാക്കള്‍ക്കെതിരെ ശക്തമായി നിലകൊണ്ടു.
അവര്‍ക്ക് സൗകര്യങ്ങളൊരുക്കേണ്ട നഗരസഭ അതു വേണ്ടവിധം നിര്‍വ്വഹിക്കാത്തതിനാല്‍
നഗരസഭക്കെതിരെ രൂക്ഷമായി ശബ്ദമുയര്‍ത്തി

വിശക്കുന്നവനും, കുടിയിറക്കപ്പെടുന്നവനും വേണ്ടി ശബ്ദമുയര്‍ത്തുന്നത് കുറ്റകൃത്യമാണെങ്കില്‍, ലോകമെമ്പാടുമുള്ള കമ്മൂണിസ്റ്റുകാര്‍ ആ കുറ്റകൃത്യം കലാകാലങ്ങളില്‍
ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും..

മാത്രമല്ല
കൊറോണയുടെ ഈ ദുരന്ത കാലത്ത്
വിശക്കുന്നവന് അന്നവും അഭയവും ഉറപ്പു നല്‍കുന്ന
ഒരു ഹൃദയപക്ഷ സര്‍ക്കാര്‍ കേരളത്തിന് കാവലുണ്ട്.
ആ സര്‍ക്കാറിന്റെ തണലിലാണ്, ആ വിശ്വാസത്തിലാണ്
ഒരു ജനത ഇവിടെ ഭീതിരഹിതമായി ജീവിക്കുന്നത്
ആ സര്‍ക്കാറിനെ ..
ഈ നാടിനെ…
കണ്ണിലെ കൃഷ്ണമണി പോലെ
കാക്കാന്‍ ബാദ്ധ്യതപ്പെട്ടവരാന്ന്
ഓരോ മനുഷ്യത്വമുള്ള മനസ്സുകളും ..

അവരുടെ മുന്നിലുണ്ടായിരിക്കും
ഓരോ കമ്മ്യൂണിസ്റ്റുകാരനും..

ടി.കെ.സുരേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here