കൊല്ലത്ത് ഒരാള്‍ക്കു കൂടി കൊറോണ; വീണ്ടും റൂട്ട് മാപ്പ് തയ്യാറാക്കും

കൊല്ലം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ വീണ്ടും റൂട്ട് മാപ്പ് തയാറാക്കും.നേരത്തെ രോഗം ബാധിച്ച പ്രാക്കുളം സ്വദേശിയുടെ അടുത്ത ബന്ധുവിനാണ് രോഗബാധ. അതേസമയം ദില്ലി നിസാമുദ്ദീനില്‍ സമ്മേളത്തില്‍ പങ്കെടുത്ത എട്ടുപേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി.

നേരത്തെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. അതില്‍ ഒരു സ്ത്രീയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇന്നലെ മുതല്‍ ഇവര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു.വീട്ടമ്മയായ ഇവര്‍ കൂടുതല്‍ പേരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നാണ് വിവരം.

പ്രാക്കുളം സ്വദേശിയുമായി ബന്ധപ്പെട്ട 139 പേര്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇവരില്‍ 39 പേരുടെ സാമ്പിളുകള്‍ ശേഖരിച്ചു. അതില്‍ 24 പേരുടെ പരിശോധന ഫലം ലഭിച്ചതില്‍ 23 എണ്ണം നെഗറ്റീവാണ്.

അവരെല്ലാം പ്രാക്കുളം സ്വദേശിയുടെ അടുത്ത ബന്ധുക്കളാണ്. 156 പേര്‍ ലോ റിസ്‌ക് പട്ടികയില്‍ ഉണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ച വീട്ടമ്മയുടെ റൂട്ട് മാപ്പ് ഉടന്‍ പുറത്തിറക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

അതേ ഇക്കുറി അരിപ്പ സമര ഭൂമിയിലെ എല്ലാവര്‍ക്കും റേഷന്‍ എത്തിച്ച് നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. നിസാമുദ്ദീന്‍ മതപഠനം ക്‌ളാസില്‍ ജില്ലയില്‍ നിന്ന് പങ്കെടുത്ത 2 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 8 പേര്‍ നിരീക്ഷണത്തില്‍. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News