കെ കെ രാഗേഷ് എംപി ഇടപെട്ടു; കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് 50 ലക്ഷം കൂടി

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങിക്കുന്നതിനായി കെ.കെ രാഗേഷ് എം.പി ഇടപെട്ട് അരക്കോടി രൂപ കൂടി ലഭ്യമാക്കി. ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് സി എസ് ആര്‍ ഫണ്ടില്‍ നിന്നാണ് 50 ലക്ഷം കണ്ടെത്തിയത്.

കോവിഡ് 19 പശ്ചാത്തലത്തില്‍ കൂടുതല്‍ വിപുലമായ ആധുനിക സൗകര്യങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരുക്കുന്നതിനായാണ് കൂടുതല്‍ തുക കണ്ടെത്തുന്നതിനായി പരിശ്രമിച്ചതെന്ന് കെ.കെ രാഗേഷ് പറഞ്ഞു. തുക അനുവദിച്ച പൊതുമേഖലാ സ്ഥപനമായ ഗെയില്‍ ഇന്ത്യാ ലിമിറ്റഡ് കമ്പനി ഭരണസമിതിക്ക് എം പി നന്ദി അറിയിക്കുകയും ചെയ്തു.

നേരത്തേ എം.പി ഫണ്ടില്‍ നിന്നും അനുവദിച്ച 1 കോടി രൂപയ്ക്ക് പുറമെയാണ് 50 ലക്ഷം കൂടി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൗകര്യങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കാനായി ലഭ്യമാക്കുന്നത്.

കോവിഡ് 19 അടിയന്തിര സാഹചര്യത്തില്‍ ഉപകരണം ലഭ്യമാക്കുന്നതിനായി അധികമായി കണ്ടെത്തിയ 50 ലക്ഷം രൂപ, ഗെയില്‍ അധികൃതര്‍ കണ്ണൂര്‍ ജില്ലാ കളക്ടര്‍ ടി.വി സുഭാഷ് ഐ.എ.എസിന് കൈമാറി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News