കൊറോണ: ഖത്തറില്‍ ഇന്ത്യക്കാരന്‍ മരിച്ചു

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഖത്തറില്‍ ഇന്ത്യക്കാരന്‍ മരണമടഞ്ഞു.

58കാരനായ കര്‍ണ്ണാടക സ്വദേശിയാണ് മരണമടഞ്ഞത്. ഇയാള്‍ക്ക് മറ്റ് രോഗങ്ങള്‍ ഉണ്ടായിരുന്നതായി അധികൃതര്‍ വ്യക്തമാക്കി.

ഇതോടെ രാജ്യത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം രണ്ടായി. നേരത്തെ, മാര്‍ച്ച് 28ന് ഒരു ബംഗ്ലാദേശ് സ്വദേശിയും കോവിഡ് 19 മൂലം മരണമടഞ്ഞിരുന്നു.

അതേസമയം, രാജ്യത്ത് 88 പേരില്‍ കൂടി കോവിഡ് – 19 സ്ഥിരീകരിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
ഇതോടെ രാജ്യത്തെ മൊത്തം രോഗബാധിതരുടെ എണ്ണം 781 ആയി ഉയര്‍ന്നിട്ടുണ്ട്.

രോഗം സുഖപ്പെട്ടവരുടെ എണ്ണം 62 ആയതായും അധികൃതര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News