
കണ്ണൂര്‍: ജില്ലാ പഞ്ചായത്തിന്റെ ഹോം ഡെലിവറി കോള്‍ സെന്ററിലേക്ക് അവശ്യ സാധനങ്ങള്‍ക്കായി വിളിക്കുന്നവരെ അമ്പരപ്പിച്ച് ഗായിക സയനോര ഫിലിപ്പും ഫുട്‌ബോളര്‍ സി കെ വിനീതും. കാള്‍ സെന്ററില്‍ സന്നദ്ധ സേവനത്തിനു എത്തിയതായിരുന്നു ഇരുവരും.
ജില്ലാ പഞ്ചായത്തിന്റെ ഹോം ഡെലിവറി കാള്‍ സെന്ററിലേക്ക് ഫോണ്‍ ചെയ്തവര്‍ ആദ്യമൊന്ന് ഞെട്ടി. അരിയും പച്ചക്കറിയും ഓര്‍ഡര്‍ ചെയ്യാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കുന്നത് ഗായിക സയനോര ഫിലിപ്പും ഫോട്‌ബോളര്‍ സി കെ വിനീതും.
ലോക്ക് ഡൗണ് സമയത്ത് വീട്ടില്‍ ഇരിക്കുന്നതിന് പകരം സന്നദ്ധ സേവനത്തിന് ഇറങ്ങിയതാണ് താരങ്ങള്‍ എന്ന് മനസ്സിലായതോടെ വിളിക്കുന്നവര്‍ സാധനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കി.
ജില്ലാ പഞ്ചായത്ത് ആരംഭിച്ച ഹോം ഡെലിവറി കാള്‍ സെന്റര്‍ വന്‍ ഹിറ്റായതോടെ ഇത് ജില്ലയിലെ പഞ്ചായത്തുകളിലേക്കും വ്യാപിച്ചു. അവശ്യ സാധനങ്ങളും മരുന്നുകളുമാണ് വീടുകളില്‍ എത്തിച്ച് നല്‍കുന്നത്.
ഹോം ഡെലിവറി സേവനം പൂര്‍ണമായും സൗജന്യമാണ്. സാധനങ്ങളുടെ ന്യായ വില ഗൂഗിള്‍ പേ വഴിയോ പണമായോ നല്‍കാം. കാള്‍ സെന്റര് പ്രവര്‍ത്തനം ആരംഭിച്ചു നാലു ദിവസത്തിനകം ആയിരത്തോളം വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here