മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധ്യാപകരും ജീവനക്കാരും സംഭാവന നല്‍കണമെന്ന് മന്ത്രി രവീന്ദ്രനാഥ്; മന്ത്രിയും സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം നല്‍കും

കോവിഡ് 19 പടര്‍ന്നു പിടിക്കാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മനുഷ്യസാധ്യമായ എല്ലാ പരിശ്രമങ്ങളും നടത്തി വരികയാണ്. അതേസമയം കര്‍ശനമായ നിയന്ത്രണങ്ങളും രാജ്യമൊട്ടാകെ നിലവിലുണ്ട്.

രോഗബാധിതരായവരുടെയും നിരീക്ഷണ വിധേയരായവരുടെയും ചികിത്സയ്ക്കും സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ലോക്ക്‌ഡൌണ്‍ മൂലം പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്ക് സഹായമെത്തിക്കുന്നതിനും വലിയ തോതിലുള്ള സാമ്പത്തിക സഹായം സംസ്ഥാന സര്‍ക്കാരിനാവശ്യമാണ്.

ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകരും ജീവനക്കാരും തയ്യാറാകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് അഭ്യര്‍ത്ഥിച്ചു.

മന്ത്രി സി.രവീന്ദ്രനാഥും അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News