കൊറോണ: മോഹന്‍ലാലിനെ ‘കൊന്നതിന്’ പിന്നില്‍ രജിത് ആര്‍മി? വന്‍പ്രതിഷേധവുമായി ഫാന്‍സ്

തിരുവനന്തപുരം: കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചുയെന്ന വ്യാജപ്രചരണത്തിന് പിന്നില്‍ സോഷ്യല്‍മീഡിയയിലെ ഗുണ്ടാസംഘമായ രജിത് ആര്‍മിയാണെന്ന് ആരോപണം.

മോഹന്‍ലാലിന്റെ ഒരു ചിത്രത്തിലെ രംഗം ഉപയോഗിച്ച വ്യാജവാര്‍ത്ത ഉണ്ടാക്കിയാണ് രജിത് ആര്‍മിയുടെ പ്രചരണം.

ഒരു സിനിമയില്‍ മോഹന്‍ലാല്‍ മരിച്ച് കിടക്കുന്ന ഫോട്ടോ ഉപയോഗിച്ച് ‘തിരുവനന്തപുരം സ്വദേശി മോഹന്‍ലാല്‍ കോറോണ ബാധിച്ച് മരിച്ചു’ എന്ന തലക്കെട്ടോടെയാണ് പ്രചരണം. സംഭവത്തില്‍ ശക്തമായ പ്രതിഷേധവുമായി മോഹന്‍ലാല്‍ ഫാന്‍സ് രംഗത്ത് വന്നിട്ടുണ്ട്.

വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് മോഹന്‍ലാല്‍ ഫാന്‍സിന്റെ ആവശ്യം.

കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് മേധാവി കഴിഞ്ഞദിവസവും വ്യക്തമാക്കിയിരുന്നു.

ആഴ്ചകള്‍ക്ക് മുന്‍പ്, മോഹന്‍ലാല്‍ അവതാരകനായ മലയാളത്തിലെ ഒരു ചാനല്‍ ഷോയില്‍ നിന്ന് രജിത് കുമാറിനെ പുറത്താക്കിയിരുന്നു. ഇതോടെയാണ് രജിത് ആര്‍മി മോഹന്‍ലാലിനെതിരെ തിരിഞ്ഞത്.

മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പേജില്‍ രജിത് ആര്‍മി വന്‍ സൈബര്‍ ആക്രമണങ്ങളാണ് നടത്തിയത്.

ഷോയിലെ രേഷ്മ എന്ന മത്സരാര്‍ത്ഥിയുടെ കണ്ണില്‍ മുളക് തേച്ചതിനാണ് രജിത് കുമാറിനെ പുറത്താക്കിയത്. ഷോയില്‍ രജിത്കുമാര്‍ നടത്തിയ അതിക്രമത്തിനെതിരെ സോഷ്യല്‍മീഡിയയിലും രൂക്ഷമായവിമര്‍ശനം ഉയര്‍ന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here