കൊറോണ: മുംബൈയില്‍ മലയാളി മരിച്ചു

മുംബൈയില്‍ ഒരു കൊറോണ മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കയാണ്. അന്ധേരി സാകിനാക്കയില്‍ താമസിക്കുന്ന അശോകനാണ് മരണമടഞ്ഞത്.

68 വയസ്സ് പ്രായമുള്ള ഇയാള്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ഭാര്യയും രണ്ടു കുട്ടികളുമടങ്ങുന്നതാണ് കുടുംബം. മുംബൈയില്‍ വര്‍ഷങ്ങളായി ഡൈ മേക്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അശോകന്‍ കേരളത്തില്‍ തലശ്ശേരി സ്വദേശിയാണ്.

നിലവില്‍ മൃതദേഹം സമീപത്തുള്ള രാജാവാടി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. ഇദ്ദേഹവുമായി അടുത്ത് ബന്ധപ്പെട്ടവരെ പരിശോധനക്ക് വിധേയമാക്കുവാനുള്ള നടപടികളാണ് നടന്നു കൊണ്ടിരിക്കുന്നത്

മഹാരാഷ്ട്രയില്‍ ഇത് വരെ 320 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ രാത്രി 18 പേര്‍ക്കാണ് പുതിയതായി കോവിഡ് ബാധിച്ചതായി പുറത്തു വരുന്ന വിവരങ്ങള്‍. സംസ്ഥാനത്ത് 12 പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മുന്‍കരുതലിന്റെ ഭാഗമായി മുംബൈയില്‍ പ്രധാനപ്പെട്ട 46 ലൊക്കേഷനുകള്‍ സീല്‍ ചെയ്തിരിക്കയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News