കൊറോണ: രാജ്യത്ത് രോഗികള്‍ 1400 കടന്നു; മരിച്ചത് 37 പേര്‍

രാജ്യത്ത് കോറോണ രോഗികളുടെ എണ്ണം 1400 കടന്നു. ഇത് വരെ മരിച്ചത് 37 പേര്‍. മഹാരാഷ്ട്രയിലും തമിഴ്നാട്ടിനും രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ദില്ലിയില്‍ സര്‍ക്കാര്‍ ഡോക്ടര്‍ക്ക് കോറോണ സ്ഥിരീകരിച്ചതോടെ 2000 ഓളം പേരെ നിരീക്ഷണത്തിലാക്കി.

ലോക്ഡൗണ്‍ എട്ടാം ദിവസത്തിലേയ്ക്ക് കടക്കുമ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവ്.വിവിധ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം രോഗികളുടെ എണ്ണം 1400 കടന്നു. മധ്യപ്രദേശിലെ ഇന്ഡോറില്‍ കോറോണ സ്ഥിരീകരിച്ച് 65 വയസുകാരന്‍ രാവിലെ മരിച്ചു.

തിങ്കളാഴ്ച്ച യുപിയില്‍ മരിച്ച 25 വയസുകാരന് കോറോണ ഉണ്ടെന്ന് കണ്ടെത്തി. ഇയാളുടെ കുടുംബം ലോക്ഡൗണിന് മുമ്പ് മുബൈയിലേയ്ക്ക് യാത്ര ചെയ്തിരുന്നതായി കണ്ടെത്തി. ഏറ്റവും കുടുതല്‍ കോറോണ രോഗികള്‍ മരിച്ചിരിക്കുന്നത് മഹാരാഷ്ട്രയില്‍. പത്ത് പേര്‍. തെലങ്കാനയും ഗുജറാത്തുമാണ് പിന്നിലുള്ള സംസ്ഥാനങ്ങള്‍.

ദില്ലിയില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രമായ മൊഹല്ല ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന ഡോക്ടര്‍ക്ക് കോറോണ സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് ഇയാളുമായി ബന്ധമുള്ള രണ്ടായിരത്തോളം പേരെ നിരീക്ഷണത്തിലാക്കി. ലോക്ഡൗണ്‍ രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാക്കുന്നു.

മാര്‍ച്ച് മാസത്തെ ശബളം നല്‍കുന്നത് നീട്ടി ആന്ധ്രപ്രദേശ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം ജനപ്രതിനിധികള്‍ക്ക് മുഴുവന്‍ ശബളവും നല്‍കില്ല. ഐ.എ.എസ് ജീവനക്കാര്‍ക്ക് നിലവിലെ ശമ്പളത്തിന്റെ അറുപത് ശതമാനം മാത്രം നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 60 ശതമാനവും ശബളം മാത്രമേ ഇപ്പോള്‍ നല്‍കു. മറ്റ് സംസ്ഥാനങ്ങളും സമാനമായ മാതൃക പിന്തുടര്‍ന്നേയ്ക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News