നിലപാട് ആവര്‍ത്തിച്ച് കര്‍ണാടക; അതിര്‍ത്തി അടച്ച നടപടി മനുഷ്യത്വരഹിതം, തീരുമാനം കേന്ദ്രം ഇന്ന് അറിയിക്കണമെന്നും കേരള ഹൈക്കോടതി

കൊച്ചി : അതിര്‍ത്തി അടച്ച കര്‍ണാടകത്തിന്റെ നടപടി മനുഷ്യത്വരഹിതമാണെന്ന് കേരള ഹൈക്കോടതി. മറ്റ് രോഗങ്ങള്‍ മൂലം ജനങ്ങള്‍ മരിച്ചാല്‍ ആര് സമാധാനം പറയുമെന്നും കര്‍ണ്ണാടകത്തോട് കോടതി ചോദിച്ചു. പ്രശ്‌നം ഇന്നുതന്നെ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേരളത്തില്‍ നിന്നും കര്‍ണ്ണാടകത്തിലേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങങ്ങളും അണുവിമുക്തമാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.

കര്‍ണ്ണാടകം അതിര്‍ത്തി ലംഘിച്ചിരിക്കുകയാണ്. കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് അതിക്രമിച്ച് കയറിയെന്ന് കേരളം വ്യക്തമാക്കി. മംഗലാപുരം അതിര്‍ത്തിയിലെ പത്തോര്‍ റോഡില്‍ 200 മീറ്റര്‍ ഉള്ളിലേക്ക് കയറി മണ്ണിട്ടുവെന്നും കേരളം.

കാസര്‍കോഡ് അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കില്ല.എന്നാല്‍ ഇത് രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കമല്ലെന്ന് കര്‍ണ്ണാടക. രോഗബാധിത പ്രദേശത്തെ മറ്റ് മേഖലകളില്‍ നിന്നും വേര്‍തിരിക്കുകയാണ് ലക്ഷൃം. കേന്ദ്രം നിര്‍ദ്ദേശം നല്‍കിയാല്‍ അനുസരിക്കാമെന്ന് കര്‍ണാടക. കോവിഡ് ബാധിതരല്ലാത്ത മറ്റ് രോഗികളെ പ്രവേശിച്ചു കൂടെ എന്ന് കോടതിയും ചോദിച്ചു.

ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്രം. ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിക്കും. കേരള – കര്‍ണ്ണാടക ചീഫ് സെക്രട്ടറിമാര്‍ പങ്കെടുക്കും. നാളെ രാവിലെ വരെ കാത്തിരിക്കണമെന്ന് കേന്ദ്രം. യോഗം കഴിയുന്നത് വരെ കാത്തിരിക്കാനാവില്ലെന്ന് കോടതിയും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News