സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു; ഉച്ചവരെ ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം ആരംഭിച്ചു. ഉച്ചവരെ ഏഴര ലക്ഷം ആളുകള്‍ റേഷന്‍ വാങ്ങി. റേഷന്‍ വാങ്ങാന്‍ എത്തുന്നവര്‍ക്ക് പ്രത്യേക ക്രമീകരണങ്ങളാണ് റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയിരുന്നത്.

രാവിലെ ഒന്‍പത് മണിയോടെ തന്നെ സൗജന്യ റേഷന്‍ വാങ്ങാന്‍ ആളുകള്‍ എത്തി തുടങ്ങി. നിശ്ചിത അകലം പാലിച്ച് ആളുകള്‍ക്ക് നിള്‍ക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മുന്‍ഗണനാ വിഭാഗത്തിലുളള പിങ്ക് കാര്‍ഡ് ഉളള ഒരോ വ്യക്തിക്കും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിച്ചു.

മഞ്ഞ കാര്‍ഡ് ഉളളവര്‍ക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും ആണ് ലഭിച്ചത്. സൗജന്യമായി റേഷന്‍ തന്ന സര്‍ക്കാരിന്റെ നടപടിയെ എല്ലാവരും അഭിനന്ദിച്ചു. ആദ്യ ദിനമായ ഇന്ന് പൂജ്യം, ഒന്ന് എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്കാണ് ഇന്ന് റേഷന്‍ ലഭിച്ചത്.

ഭക്ഷ്യ ധാന്യങ്ങളുടെ സ്റ്റോക്ക് ആവശ്യത്തിനുണ്ടെന്ന് വിവിധ കടകളില്‍ പരിശോധന നടത്തിയ റേഷനിംഗ് ഓഫീസറമാരും വ്യക്തമാക്കി വെളള , നീല കാര്‍ഡുകള്‍ ഉളള മുന്‍ഗണനേതര വിഭാഗത്തിലുളളവര്‍ക്ക് 15 കിലോ അരിയും സൗജന്യമായി ലഭിക്കും.

ഒരു കാര്‍ഡിലും പേരില്ലാത്തവര്‍ക്ക് ആ കാര്യം സത്യവാങ്ങ്മൂലമായി എഴുതി നല്‍കിയാല്‍ അരി സൗന്യമായി ലഭിക്കും.സംസ്ഥാനത്തെ മുഴുവന്‍ ആളുകള്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യ കിറ്റ് നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 350 കോടി രൂപ അടിയന്തിരമായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടു.

കൊറോണ കാലത്ത് പാവപ്പെട്ടവരെന്നോ പണക്കാരെന്നോ നോക്കാതെ എല്ലാവര്‍ക്കും ഭക്ഷ്യധാന്യം അനുവദിച്ച സര്‍ക്കാരിന്റെ നടപടിക്ക് വന്‍ ജനപിന്തുണയാണ് ലഭിക്കുന്നത്. ഏപ്രില്‍ 20 വരെ ആളുകള്‍ക്ക് റേഷന്‍ കടയില്‍ നിന്ന് റേഷന്‍ വാങ്ങാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News