ഭക്ഷണം കിട്ടാതെ നീണ്ടകര ഹാര്‍ബറില്‍ കൊക്കുകള്‍ ചത്തൊടുങ്ങുന്നു

കൊല്ലം: ഭക്ഷണം കിട്ടാതെ കൊല്ലത്ത് നീണ്ടകര ഹാര്‍ബറില്‍ കൊക്കുകള്‍ ചത്തൊടുങുന്നു. അവശനിലയിലായ കൊക്കുകളെ തെരുവ് നായ പിടിക്കുന്നു. ഹാര്‍ബറില്‍ മത്സ്യ ലേലം നിലച്ചതോടെയാണ് കൊക്കുകള്‍ ഭക്ഷ്യ ക്ഷാമം നേരിടുന്നത്.

കഴിഞ്ഞ രണ്ടു ദിവസമായി കൊല്ലം നീണ്ടകര കോസ്റ്റല്‍പോലീസ് സ്റ്റേഷനു സമീപം ചത്ത കൊക്കുകളെ കണ്ടെത്തിയതോടെ പോലീസ് അറിയിച്ചതനുസരിച്ച് കൊല്ലം ജില്ലാ വെറ്റിനറി ഉദ്യോഗസ്ഥരെത്തി ചത്തകൊക്കിനെ ശേഖരിക്കുകയും അവശനിലയിലായ കൊക്കിനെ പിടികൂടുകയുമായിരുന്നു.

 

പോസ്റ്റ് മാര്‍ട്ടത്തില്‍ കൊക്കിന്റെ അന്നനാളത്തിലും കുടലിലും ഭക്ഷണത്തിന്റെ യാതൊരംശവും കണ്ടെത്തിയില്ല.കുടല്‍ ചുരുങിയ നിലയിലുമായിരുന്നു.പക്ഷിപനിയാണൊ എന്ന സംശയവും ഉണ്ടായിരുന്നു. അതേ സമയം അവശതയിലായ കൊക്കിനു മത്സ്യം നല്‍കിയതോടെ കൊക്ക് സുഖംപ്രാപിച്ചു.മത്സ്യത്തെ കണ്ട കൊക്കിന്റെ പരവേശം ഒന്നു കാണേണ്ടത് തന്നെയായിരുന്നു.

വേനല്‍കടുത്തതും, കോവിഡ് 19 മൂലമുള്ള ഭക്ഷ്യ ക്ഷാമവും കൊക്കുകള്‍ക്ക് വിനയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News