ആവശ്യവസ്തുക്കള്‍ വീടുകളില്‍ നേരിട്ടെത്തിക്കും; വനം വകുപ്പിന്റെ ‘വനിക’യ്ക്ക് തുടക്കമായി

തിരുവനന്തപുരം: വനം -വന്യജീവി വകുപ്പിന്റെ തിരുവനന്തപുരം വന്യജീവി ഡിവിഷന് കീഴിലെ ആദിവാസി ഊരുകളില്‍ നിന്നും വന- വനേതര വിഭവങ്ങള്‍ നേരിട്ട് ശേഖരിച്ച് ആവശ്യക്കാരുടെ വീട്ടുപടിക്കല്‍ എത്തിക്കുന്ന ‘ വനിക ‘ എന്ന സംരംഭത്തിന്
തുടക്കമായി. കോട്ടൂര്‍ സെക്ഷന്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ സുരേന്ദ്ര കുമാര്‍ വനിക ഉദ്ഘാടനം ചെയ്തു.

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുതിയിരിക്കുന്ന സാഹചര്യത്തില്‍ ആദിവാസി ഊരുകളിലെ വന- വനേതര ഉല്‍പ്പന്നങ്ങള്‍ വിപണനം നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് വനം വകുപ്പ് ഇത്തരം ഒരു വേറിട്ട സംരംഭവുമായി മുന്നിട്ടെത്തിയത്.

ഇതിലൂടെ അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിന് കീഴിലെ കോട്ടൂര്‍ സെക്ഷനിലെ ജീവനക്കാര്‍ ആദിവാസി ഊരുകളില്‍ നേരില്‍ പോയി ഉത്പന്നങ്ങള്‍ ശേഖരിച്ച് മാങ്കോട് ഇക്കോ ഡെവലപ്‌മെന്റ് കമ്മിറ്റിയുടെ വാട്‌സ്ആപ്പ് കൂട്ടായ്മ വഴി ഉപഭോക്താക്കളെ കണ്ടെത്തി വീട്ടുമുറ്റത്ത് എത്തിക്കുന്നതാണ്.

തിരുവനന്തപുരം വൈഫ് ഡിവിഷന് കീഴിലെ എ.ബി.പി, നെയ്യാര്‍, പേപ്പാറ റെയിഞ്ച്കളിലെ ആദിവാസി ഊരുകളില്‍ നിന്നാണ് ചെറുകിട വനവിഭവങ്ങളും മറ്റ് കാര്‍ഷിക വിഭവങ്ങളും ശേഖരിക്കുന്നത്. തിരുവനന്തപുരം വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ജെ.ആര്‍.അനി, അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ച് ഡെപ്യൂട്ടി വാര്‍ഡന്‍ എന്‍.വി സതീശന്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

വനവിഭവങ്ങളും വനത്തില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങളും ആവശ്യമുള്ളവര്‍ക്ക് മാങ്കോട് ഇ. ഡി.സി സെക്രട്ടറിയുടെ 8547602958 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here