സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ; 9 പേര്‍ വിദേശത്ത് നിന്ന് വന്നവര്‍; ആകെ രോഗബാധിതര്‍ 265

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 9 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 265 ആയി.

ആകെ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1,64,130 ആയി. 237 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 67 പേര്‍ക്കാണ്. 123 പേരെ ഇന്ന് ആശുപത്രിയില് പ്രവേശിപ്പിച്ചു.

രോഗബാധിതരില്‍ 12 പേര്‍ കാസര്‍കോടുകാരാണ്. മൂന്ന് പേര്‍ എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങിളില്‍ നിന്ന് രണ്ടുപേര്‍ വീതവും പാലക്കാട് ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ജര്‍മ്മല്‍ പൗരന്‍മാരെ തിരിച്ചെത്തിച്ചതില്‍ ജര്‍മന്‍ സര്‍ക്കാര്‍ തൃപ്തി അറിയിച്ചു. കാസര്‍കോട് മെഡിക്കല്‍ കോളേജ് 4 ദിവസത്തിനകം കോവിഡ് ആശുപത്രിയാകും.

മെച്ചപ്പെട്ട നിലയില്‍ റേഷന്‍ വിതരണം നടക്കുന്നുണ്ട്. 14 ലക്ഷത്തോളം പേര്‍ ഇന്ന് റേഷന്‍ വാങ്ങി. അരോഗ്യ പ്രവര്‍ത്തകര്‍ റേഷന്‍ വിതരണത്തില്‍ ക്രിയാത്മക ഇപെടല്‍ നടത്തുന്നു. ഈ മാസം 20 വരെ റേഷന്‍ വിതരണം തുടരും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കും സൗജന്യ റേഷന്‍ വീട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നാളെ മുതല്‍ മില്‍മയുടെ പാല്‍ സംഭരണം വര്‍ധിപ്പിക്കും. കണ്‍സ്യൂമര്‍ഫെഡ് വഴി മില്‍മയുടെ ഉത്പന്നം വിതരണം ചെയ്യും. അംഗന്‍വാടി വഴി അതിഥി തൊഴിലാളികള്‍ക്ക് വിതരണം ചെയ്യും. മലബാറില്‍ മില്‍മ്മ നാളെ 70 % പാല്‍ സംഭരിക്കും . ക്ഷീര കര്‍ഷകര്‍ രാവിലെ നല്‍കുന്ന മുഴുവന്‍ പാലും സംഭരിക്കാന്‍ തീരുമാനം.

സംസ്ഥാനത്ത് തബ് ലീഗ് സമ്മേളനത്തില് പങ്കെടുത്ത 60 പേര്‍  നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. തബ്് ലീഗ് സമ്മേളനത്തെക്കുറിച്ചും അവരുടെ മതത്തെക്കുറിച്ചും സമൂഹ മാധ്യമത്തില്‍ ദുഷ്പ്രചരണം നടത്തുന്നു. ഇത് അനുവദിക്കില്ല. ഈ രോഗകാലത്ത് വര്‍ഗ്ഗീയ വിളവെടുപ്പ് നടത്താന്‍ ആരും നോക്കെണ്ടന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ മികച്ച പരാതി പരിഹാര സെല്‍ എന്നഖ്യാതി നേടിയിട്ടുണ്ട്. പരാതി പരിഹാര സെല്ലിന് ഐഎസ്ഒ സര്‍ടിഫിക്കറ്റ് ലഭിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here