നിലപാട് തിരുത്തി കേന്ദ്രസര്‍ക്കാര്‍; പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കും

ദില്ലി: കൊറോണ പശ്ചാത്തലത്തില്‍ പി എം കെയേഴ്സ് ഫണ്ടിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. വിദേശ സഹായം സ്വീകരിക്കില്ല എന്ന നിലപാട് തിരുത്തിയാണ് സഹായം വാങ്ങാനൊരുങ്ങുന്നത്. 2018 പ്രളയ സമയത്ത് വിദേശ സഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നല്‍കിയിരുന്നില്ല. 2004 വിദേശ സഹായം സ്വീകരിക്കുന്നില്ല എന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കേരളത്തിന് ലഭിക്കേണ്ട നിരവധി സാമ്പത്തിക സഹായങ്ങള്‍ കേന്ദ്രം നിഷേധിച്ചത്.

കഴിഞ്ഞ ശനിയാഴ്ചയാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തുക സമാഹരിക്കാന്‍ ലക്ഷ്യമിട്ട് പിഎം കെയെഴ്സ് പദ്ധതി പ്രഖ്യാപിച്ചത്. ഇതിലേക്ക് വിദേശ സഹായം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. വിദേശ സഹായം സ്വീകരിക്കില്ല എന്ന മുന്‍ നിലപാട് തിരുത്തിയാണ് ഇപ്പോള്‍ സഹായം വാങ്ങാന്‍ ഒരുങ്ങുന്നത്.

2004 സുനാമി തൊട്ട് പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ വിദേശ സഹായം സ്വീകരിക്കില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 2018 പ്രളയ സമയത്ത് കേരളത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം ഈ നയം ചൂണ്ടിക്കാട്ടി കേന്ദ്രം നിഷേധിച്ചു. യു എ എ മാത്രം 700 കോടി രൂപയാണ് കേരളത്തിന് അന്ന് വാഗ്ദാനം ചെയ്തത്. കൊറോണ അപ്രതീക്ഷിതമായി വന്നു ചേര്‍ന്ന ദുരന്തമാണ്. മറ്റ് ദുരന്തങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ആഘാതമുണ്ടാക്കുന്നതാണ്. ഇതാണ് വിദേശ സഹായം സ്വീകരിക്കാന്‍ കാരണമായി സര്‍ക്കാര്‍ പറയുന്നത്.

പി എം കെയേഴ്സിന് ചാരിറ്റബിള്‍ ട്രസ്റ്റ് സ്വഭാവം നല്‍കിയത് വിദേശ സഹായം ലക്ഷ്യമിട്ട് കൂടിയാണ് എന്നാണ് സൂചന. വിദേശ സഹായം സ്വീകരിക്കാന്‍ നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ചൈനയിലെ ചില സ്വതന്ത്ര സംഘടനകള്‍ പി എം കെയേഴ്സിലേക്ക് വാഗ്ദാനങ്ങള്‍ നടത്തി. മാസ്‌കും , വെന്റിലേറ്ററുകളും പി എം കെയേഴ്സിന്റെ ഭാഗമായി ഇന്ത്യയ്ക്ക് നല്‍കാമെന്ന് ഇവര്‍ അറിയിച്ചിട്ടുണ്ട്.

ഇവ സ്വീകരിക്കുന്നതുമായി ബന്ധപ്പട്ട നടപടികള്‍ ബീജിംഗിലെ ഇന്ത്യന്‍ എംബസിയില്‍ പുരോഗമിക്കുകയാണ്. നൂറ്റാണ്ടില്‍ ഇതുവരെ ഇല്ലാത്ത പ്രകൃതി ദുരന്തം കേരളം നേരിട്ടപ്പോള്‍ അതിനോട് കേന്ദ്രം സ്വീകരിച്ച സമീപനം തികച്ചും രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്ന് ശരിവയ്ക്കുന്നതാണ് ഒന്നര പതിറ്റാണ്ടിലേറെയായുള്ള നിലപാട് തിരുത്തിയ കേന്ദ്ര നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News