കര്‍ണ്ണാടക അതിര്‍ത്തി അടച്ച നടപടി ഭരണഘടനാ വിരുദ്ധം; അടച്ചിട്ട റോഡുകള്‍ ഉടന്‍ തുറക്കണം; വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്നും ഹൈക്കോടതി ഉത്തരവ്

കൊച്ചി: കര്‍ണ്ണാടകം കേരള അതിര്‍ത്തി അടച്ച വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടണമെന്ന് ഹൈക്കോടതി ഉത്തരവ്. റോഡുകള്‍ തുറക്കാന്‍ നടപടിയെടുക്കണം. കാസര്‍കോഡ്-മംഗലാപുരം ദേശീയ പാത തുറക്കണം. ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാറിനെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.

ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരള ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ കര്‍ണ്ണാടകത്തിന് ബാധ്യതയുണ്ട്. ഹര്‍ജി പരിഗണിക്കാന്‍ കേരള ഹൈക്കോടതിക്ക് അവകാശമില്ലെന്ന വാദം തള്ളി.

അതിര്‍ത്തി അടച്ച നടപടി ഭരണഘടനാ വിരുദ്ധം. ഭരണഘടനയുടെ ഇരുപത്തിയൊന്നാം അനുഛേദത്തിന്റെ ലംഘനം. ചികിത്സയും ചരക്കുനീക്കവും തടയരുതെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം കര്‍ണ്ണാടക ലംഘിച്ചു. അതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ ഇടപെടണം.

അതിര്‍ത്തിയിലെ റോഡുകള്‍ ഉടന്‍ തുറക്കണം. ഇപ്പോള്‍ ഇടപ്പെട്ടില്ലെങ്കില്‍ അത് വന്‍ ദുരന്തത്തിന് വഴിവക്കും. ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരുടേതാണ് ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News