സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

പാലക്കാട്: സമൂഹ മാധ്യമത്തില്‍ സര്‍ക്കാരിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. പാലക്കാട് ഹേമാംബിക നഗര്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രവി ദാസിനെതിരെയാണ് നടപടിയെടുത്തത്.

സംസ്ഥാനത്ത് കൊറോണ വന്നത് പിണറായി സര്‍ക്കാരിന്റെ വീഴ്ച കൊണ്ടാണെന്നുള്‍പ്പെടെ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതിനാണ് സിവില്‍ പോലീസ് ഓഫീസര്‍ രവി ദാസിനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. പോലീസുദ്യോഗസ്ഥന്റെ അച്ചടക്ക ലംഘനത്തെക്കുറിച്ച് കൈരളി ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു.

ആഭ്യന്തര വകുപ്പ് സംഭവത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതേ തുടര്‍ന്ന് ചട്ടലംഘനം നടത്തിയ രവിദാസിനെ പാലക്കാട് എസ് പി ജി ശിവവിക്രമാണ് നടപടിയെടുത്തത്.
ഏറ്റവും കൂടുതല്‍ കൊറോണ ബാധിതര്‍ കേരളത്തില്‍.. കേരളം നമ്പര്‍.. 1 എന്നിങ്ങനെ രവിദാസിന്റെ ഫേസ്ബുക്കിലുടനീളം സര്‍ക്കാരിനെതിരായ പോസ്റ്റുകളാണ്.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുമ്പോള്‍ അതിനൊപ്പം നില്‍ക്കേണ്ട പോലീസുദ്യോഗസ്ഥന്‍ നിരന്തരം സമൂഹ മാധ്യമത്തില്‍ സര്‍ക്കാരിനെ അപഹസിച്ച് ചട്ടലംലനം നടത്തുന്നതിനെതിരെ സേനക്കകത്ത് നിന്ന് തന്നെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു..

ലോക്ക് ഡൗണില്‍ രാപ്പകല്‍ തെരുവില്‍ മണിക്കൂറുകളോളം ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് തന്നെ അപമാനമാകുന്ന തരത്തിലായിരുന്നു സമൂഹ മാധ്യമത്തിലെ രവി ദാസിന്റെ പോസ്റ്റുകള്‍. ഇതിന് പുറമെ സംഘപരിവാര്‍ അനുകൂല പോസ്റ്റുകളും സമൂഹത്തില്‍ സ്പര്‍ദയുണ്ടാക്കുന്ന നിരവധി വര്‍ഗ്ഗീയ പോസ്റ്റുകളും, വാര്‍ത്തകളും രവിദാസ് തുടര്‍ച്ചയായി ഫേസ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here