കൊറോണ: ജൈവ അരി വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം

സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ നടത്തിയ നെല്‍കൃഷിയില്‍ വിളയിച്ച ജൈവ അരി കൊറോണ കാലത്ത് വീടുകളില്‍ നേരിട്ടെത്തിക്കുന്ന പദ്ധതിക്ക് തുടക്കം.

പുനലൂര്‍ മാത്രസര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അടുക്കള മൂല കലിങ്കുംമുകള്‍ ഏലായില്‍ ആറ് ഏക്കറില്‍ ഉല്‍പ്പാദിപ്പിച്ച അരിയാണ് വിതരണം ചെയ്തു തുടങിയത്.

കൊറോണാ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആവശ്യക്കാര്‍ക്ക് അരി നേരിട്ട് വീടുകളില്‍ എത്തിക്കുവാന്‍ ബാങ്ക് തീരുമാനമെടുക്കുകയായിരുന്നു. മിതമായ നിരക്കില്‍ ആണ് നെല്ലു കുത്തിയ അരി വീടുകളില്‍ എത്തിക്കുന്നത്.

കരവാളൂര്‍ പഞ്ചായത്തില്‍ വീടുകളില്‍ ഐസൊലേഷനില്‍ കഴിയുന്ന നിര്‍ധനരായ ആള്‍ക്കാര്‍ക്കും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കും ബാങ്കിന്റെ നേതൃത്വത്തില്‍ സൗജന്യമായി അരി വിതരണം ചെയ്യുമെന്ന് ബാങ്ക് പ്രസിഡണ്ട് വി എസ് പ്രവീണ്‍ കുമാര്‍ അറിയിച്ചു. കരവാളൂര്‍ കെരീദ് മാര്‍ത്തോമ പള്ളിയില്‍ നടന്ന ചടങ്ങില്‍ പള്ളി വികാരി ഫാദര്‍ അലക്‌സാണ്ടറിന്, സംസ്ഥാന കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ എസ് ജയമോഹന്‍, അരി നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ബാങ്ക് നടത്തുന്ന പ്രവര്‍ത്തനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പള്ളി വികാരി ബാങ്കില്‍ നിന്നും 20 പേര്‍ക്ക് നല്‍കുന്നതിനുള്ള അരി വാങ്ങുകയും അത് സൗജന്യമായി അര്‍ഹരായവര്‍ക്ക് നല്‍കുന്നതിന് ബാങ്കിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുകൂടാതെ ബാങ്കിന്റെ കരവാളൂര്‍, നരിക്കല്‍, മാത്ര, ഡിപ്പോകള്‍ വഴിയും, മിതമായ നിരക്കില്‍ അരി വിതരണം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News