ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കരുതലുമായി ഡിവൈഎഫ്‌ഐ

കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് കരുതലുമായി ഡിവൈഎഫ്‌ഐ ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റി. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആവശ്യമായ പേഷ്യന്റ് ഗൗണ്‍ ഡിവൈഎഫ്‌ഐ തയ്ച്ചു നല്‍കി.

ആശുപത്രിയുടെ നിലവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം ഓട്ടോക്ലേവ് ചെയ്തതിന് ശേഷം പേഷ്യന്റ് ഗൗണ്‍ രോഗികള്‍ക്ക് നല്‍കും.മാസ്‌ക്, ഹാന്‍ഡ് വാഷ്, സോപ്പ്, ബ്രഷ്, തുടങ്ങിയവയും നിരീക്ഷണത്തിലുള്ളവര്‍ക്ക് ഡിവൈഎഫ്‌ഐ നല്‍കി.ഈ മാസം മുതല്‍ നിരീക്ഷണത്തിലുള്ള വര്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള അരിയും പച്ചകറിയും ഡിവൈഎഫ്‌ഐ എത്തിച്ചു തുടങി.മെഡിക്കല്‍ കോളേജിലെ ക്യാന്റീനുമായി സഹകരിച്ചാണ് ഭക്ഷണവിതരണം.

ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബു പേഷ്യന്റ് ഗൗണും ആഹാരസാമഗ്രികളും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.ഹബീബ് നസീമിന് നല്‍കി.ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം കെ എസ് ബിനു, ജില്ലാ സെക്രട്ടറിയേറ്റംഗം മാര്‍ക് സന്‍, ബ്ലോക്ക് സെക്രട്ടറി എം ഹരികൃഷ്ണന്‍,ട്രഷറര്‍ ഉല്ലാസ്‌കൃഷ്ണന്‍,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി എ എസ് ശ്രീജിത്ത്,,ആര്‍ എം ഒ ഡോ.ഷിറില്‍ അഷറഫ്, എ ആര്‍ എം ഒ ഡോ.കിരണ്‍, പി ആര്‍ ഒ അരുണ്‍കൃഷ്ണന്‍ തുടങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News