കൊറോണ: വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം

കൊറോണ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയിലെ വൂഹാനില്‍ നിന്ന് ലോക ജനതയ്‌ക്കൊരു സന്ദേശം. വീട്ടിനുള്ളില്‍ കഴിയൂ, വൈറസിനെ നേരിടാന്‍ ഒന്നിച്ചുനില്‍ക്കൂ എന്നാണ് വൂഹാന്‍ സ്വദേശികള്‍ക്ക് ലോകത്തോട് പറയാനുള്ളത്.

യുവാന്‍ എന്ന മധ്യവയ്‌സകന്റെ വാക്കുകള്‍:

”തുടക്കത്തില്‍ ചെറിയ പേടിയൊക്കെ തോന്നും. എന്നാല്‍ വലിയൊരു ദുരന്തത്തെ അതിജീവിക്കാന്‍ നമുക്ക് മുന്നില്‍ മറ്റു വഴികളില്ല. വീട്ടില്‍ തന്നെയിരിക്കുക, ആളുകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക, ജനത്തിരക്കുള്ള സ്ഥലങ്ങളിലേക്ക് പോവാതിരിക്കുക…ഇത്രയും ചെയ്താല്‍ കോവിഡ് പ്രതിരോധമായി.’

”പേടിക്കരുത്. മനസാന്നിധ്യം കൈവിടാതെ സൂക്ഷിക്കുക. അതിനുശേഷം കൈകള്‍ ഇടക്കിടെ സോപ്പുപയോഗിച്ച് കഴുകുക. നഗരം അടച്ചിട്ടപ്പോള്‍ ആദ്യം പേടിച്ചിരുന്നു. അവശ്യസാധനങ്ങളൊക്കെ ഞങ്ങള്‍ വാങ്ങിസൂക്ഷിച്ചു. കരുതലോടെ ഉപയോഗിച്ചു. ജീവിതം എളുപ്പമായിരുന്നില്ല. വെല്ലുവിളികളെല്ലാം ഞങ്ങള്‍ തരണം ചെയ്തു.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News