കാട്ടില്‍ നിന്നും നാട് കാണാന്‍ എത്തിയ കേഴകുട്ടിയും കാട്ടു പന്നിയും #WatchVideo

കൊല്ലം: കാട്ടില്‍ നിന്നും നാട് കാണാന്‍ ഇറങ്ങിയ കേഴകുട്ടി ഒടുവില്‍ കൂട്ടിലായി. കൊല്ലം കുളത്തുപ്പുഴയിലാണ് കാട്ടില്‍ നിന്നും നാട്ടില്‍ ഇറങ്ങിയ കേഴകുട്ടിയെ നാട്ടുകാരും പോലീസും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി വനപലകര്‍ക്ക് കൈമാറിയത്.

കഴിഞ്ഞ ദിവസമാണ് സംഭവം. വൈകിട്ട് അഞ്ചുമണിയോടെ കുളത്തുപ്പുഴ അഞ്ചല്‍ പാതയില്‍ കൈതക്കാട് ഭാഗത്ത് വച്ചാണ് നാട്ടുകാര്‍ കേഴയെ കാണുന്നത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ വിജനമായ പാതയിലൂടെ ഓടിയ കേഴ എങ്ങോട്ട് പോകണം എന്നറിയാതെ നേരെ കുളത്തുപ്പുഴ ജംഗ്ഷനില്‍ എത്തി. ഇത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരനായ ബൈജു ടൗണില്‍ പരിശോധനയിലുണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. ടൗണില്‍ ലോക്ക് ഡൗണ്‍ പരിശോധനയില്‍ ഉണ്ടായിരുന്ന സിവില്‍ പോലീസ് ഓഫീസര്‍ ഷാജി അലക്‌സാണ്ടര്‍ കേഴയെ ഓടിച്ചിട്ട് പിടികൂടുകയും കുളത്തുപ്പുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ എത്തിക്കുകയും ചെയ്തു. റാപ്പിഡ് റാസ്പ്പോണ്ടിങ്ങ് ടീം എത്തി പ്രത്യേക കൂട് കൊണ്ടുവരുകയും കേഴയെ അതിലാക്കി അഞ്ചലിലേക്ക് മാറ്റുകയും ചെയ്തു. ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടതിനെ തുടര്‍ന്ന് കേഴയെ വനം വകുപ്പിന്റെ തന്നെ വെറ്റിനറി ഡോക്ടറെ കാണിച്ചു ആവശ്യമായ ചികിത്സ നല്‍കി. ഓടിയപ്പോഴോ മറ്റു മൃഗങ്ങള്‍ ഉപദ്രവിച്ചതിനാലോ ആകാം കേഴയുടെ ശരീരത്ത് മുറിവുകള്‍ ഉണ്ടായതെന്ന് വനപാലകര്‍ പറഞ്ഞു. കേഴയെ പിന്നീട് കാട്ടില്‍ തുറന്നുവിട്ടു.

തൃശൂര്‍: തിരക്കൊഴിഞ്ഞ തൃശൂര്‍ നഗരത്തില്‍ പട്ടാപകല്‍ കാട്ടു പന്നി ഇറങ്ങി. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന് മുന്നിലാണ് കാട്ടു പന്നിയെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News