കാസര്‍ഗോഡ് ഒഴികെ സംസ്ഥാനത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് അനുമതി; വില നിശ്ചയിക്കുന്നത് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി

കാസര്‍ഗോട് ജില്ലയൊഴികെ സംസ്ഥാനത്ത് പരമ്പരാഗത മത്സ്യ ബന്ധനത്തിന് അനുമതി. ഓരോ ദിവസവും കരക്കെത്തിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിക്കായിരിക്കും. തൊഴിലാളികള്‍ കൂടുതലായുള്ള യന്ത്രവത്കൃത യാനങ്ങളെ കടലില്‍ പോകാന്‍ അനുവദിക്കില്ലെന്നും നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.

കാസര്‍ഗോട് ജില്ലയില്‍ മത്സ്യ ബന്ധനം അനുവദിക്കില്ല. എന്നല്‍ ഈ മാസം നാല് മുതല്‍ നിയന്ത്രണത്തോടെ മറ്റ് ജില്ലകളിലെ മത്സ്യതൊഴിലാളികള്‍ക്ക് കടലില്‍ പോകാന്‍ സര്‍ക്കാര്‍ അനുമതി നല്‍കും. തൊഴിലാളികള്‍ കൂടുതല്‍ ഉള്ള യന്ത്രവല്‍കൃത യാനങ്ങള്‍ കടലില്‍ പോകരുത്. കൂടാതെ കമ്പവല കൂടുതല്‍ വള്ളങ്ങള്‍ ഒരുമിച്ച് പോകുന്ന തട്ടുമടി എന്നിവ അനുവദിക്കില്ല. ഓരോ ദിവസവും കരക്കെത്തിക്കുന്ന മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നത് ഹാര്‍ബര്‍ മാനേജ്‌മെന്റാണ്. അതിനാല്‍ ലാന്റിംഗ് സെന്ററുകളില്‍ ലേലം അനുവദിക്കില്ലെന്നുമാണ് സര്‍ക്കാരിന്റെ തീരുമാനം. എല്ലാവരും സഹകരിക്കണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിഅമ്മ പറഞ്ഞു

മത്സ്യംവാങ്ങുന്നതിന് വേണ്ടി പ്രത്യേക ആപ്പ് വകുപ്പ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇതിലൂടെ മുന്‍കൂട്ടി ബുക്ക് ചെയ്ത് വാഹനങ്ങള്‍ ക്യൂ പാലിച്ച് ഹാര്‍ബറുകളിലെത്തി മത്സ്യം വാങ്ങണം. ചെറുകിട മത്സ്യകച്ചവടക്കാരെ ഹാര്‍ബറുകളിലേക്ക് പ്രവേശിപ്പിക്കില്ല. അവര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് മത്സ്യം എടുക്കണം. ആള്‍ക്കൂട്ടം കൂടാതിരിക്കാന്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ പറഞ്ഞ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News