ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കും; യാത്രാനിയന്ത്രണം തുടരുമെന്ന് മോദി

ദില്ലി: രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു.

14ന് ശേഷവും യാത്രാനിയന്ത്രണം തുടരും. വൈറസ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗണും സാമൂഹിക അകലവും മാത്രമാണ് പോംവഴി. വൈറസ് വ്യാപനം തടയാനുള്ള സുരക്ഷാമാര്‍ഗങ്ങള്‍ എല്ലാവരും തുടരണമെന്നും മോദി ആവശ്യപ്പെട്ടതായി പെമ ഖണ്ഡു ട്വീറ്റ് ചെയ്തു.

കൊറോണ വൈറസ് ബാധയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് പെമ ഖണ്ഡുവിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News