ലോക്ക് ഡൗണ്‍ നീട്ടില്ല; 14ന് അവസാനിക്കുമെന്ന് മോദി പറഞ്ഞതായി അരുണാചല്‍ മുഖ്യമന്ത്രിയുടെ ട്വീറ്റ്; ഒടുവില്‍ തിരുത്ത്, വിശദീകരണം

ദില്ലി: രാജ്യത്തെ ലോക്ക് ഡൗണ്‍ നീട്ടില്ലെന്നും ഏപ്രില്‍ 14ന് അവസാനിക്കുമെന്നും നരേന്ദ്രമോദി പറഞ്ഞതായുള്ള ട്വീറ്റ് പിന്‍വലിച്ച്, വിശദീകരണവുമായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു.

ഹിന്ദിഭാഷ കൈകാര്യം ചെയ്യാന്‍ അറിയാത്ത ഉദ്യോഗസ്ഥന്‍ ട്വീറ്റ് അപ്ലോഡ് ചെയ്തപ്പോള്‍ സംഭവിച്ച തെറ്റാണിതെന്ന് കാണിച്ച് പെമ ഖണ്ഡു തന്നെയാണ് ട്വിറ്ററിലൂടെ വിശദീകരണം നല്‍കിയത്.

ആദ്യ ട്വീറ്റ് ഇങ്ങനെ:

”ഏപ്രില്‍ 15ന് ലോക്ക് ഡൗണ്‍ അവസാനിക്കും. എന്നാല്‍ സ്വതന്ത്രമായി പുറത്തിറങ്ങാമെന്ന് അര്‍ത്ഥമില്ല. നിയന്ത്രണങ്ങള്‍ തുടരാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക് ഡൗണും സാമൂഹിക അകലവും മാത്രമാണ് പോംവഴി.”’

ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് ട്വീറ്റ് നീക്കം ചെയ്ത് വിശദീകരണവുമായി പെമ ഖണ്ഡു രംഗത്തെത്തിയത്. അത് ഇങ്ങനെ:

”21 ദിവസത്തെ ലോക്ക് ഡൗണ്‍ വെറുതെയാകില്ല. ലോക്ക് ഡൗണിന് ശേഷവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. മാസ്‌ക്, ശുചിത്വം, സാമൂഹിക അകലം തുടങ്ങിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം. ജീവന്‍ നിലനിര്‍്ത്താന്‍ ഇവ തുടരേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. വൈറസിനെതിരെയുളള പോരാട്ടത്തില്‍ സാങ്കേതികവിദ്യയുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്.”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News