മില്‍മയ്ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഇടപെടല്‍; മലബാറില്‍ നാളെ മുതല്‍ മുഴുവന്‍ പാലും സംഭരിക്കും

സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ മലബാറിലെ ക്ഷീര കർഷകർക്ക് ആശ്വാസമാകുന്നു. മലബാറിൽ മിൽമ്മ നാളെ മുതൽ മുഴുവൻ പാലും സംഭരിക്കും.

50000 ലിറ്റർ ദിവസവും ഏറ്റെടുത്ത് പാൽപ്പൊടിയാക്കാനും ഈറോഡ് ഫാക്ടറിയിൽ സൂക്ഷിക്കാനും തമിഴ്നാട് മിൽക്ക് ഫെഡറേഷൻ അനുമതി നൽകി.

ലോക് ഡൗണിന് ശേഷം മലബാർ മേഖലയിൽ പാൽ സംഭരണ രംഗത്ത് ഉണ്ടായ അനിശ്ചിതത്വം നീങ്ങി. വെള്ളിയാഴ്ച മുതൽ രാവിലെയും വൈകീട്ടും ക്ഷീര സംഘങ്ങൾ കർഷകരിൽ നിന്ന് മുഴുവൻ പാലും സംഭരിക്കും.

ദിനംപ്രതി 50000 ലിറ്റർ ഏറ്റെടുത്ത് പാൽപ്പൊടിയാക്കാമെന്നും ‘ഇത് ഈറോഡ് ഫാക്ടറിയിൽ സൂക്ഷിക്കാമെന്നും തമിഴ്നാട് മിൽക്ക് ഫെഡറേഷൻ ഉറപ്പു നൽകി.

മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ കെ രാജു, കെ കൃഷ്ണൻകുട്ടി, മിൽമ്മ മലബാർ മേഖലാ ചെയർമാൻ കെ എസ് മണി എന്നിവർ തമിഴ്നാട് സർക്കാർ പ്രതിനിധികളുമായി നടത്തിയ നിരന്തര ഇടപെടലിലാണ് തീരുമാനം ആയത്.

വെല്ലൂർ, ഡിണ്ടികൽ പ്ലാൻ്റുകളും, നൽകുന്ന പാൽ പാൽപ്പെടിയാക്കി തരാമെന്ന് സമ്മതിച്ചെന്ന് മിൽമ്മ മലബാർ മേഖലാ ചെയർമാൻ കെ എസ് മണി അറിയിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് , കൺസ്യൂമർ ഫെഡ്, പൊതുവിതരണ സംവിധാനം എന്നിവ വഴി പാൽ വിതരണം നടത്താനാണ് സർക്കാർ തീരുമാനം.

ഇന്ന് രാവിലെ മാത്രമാണ് മലബാറിൽ മിൽമ്മ കർഷകരിൽ നിന്ന് പാൽ സംഭരിച്ചത്. വെള്ളിയാഴ്ച മുതൽ സാധാരണ പോലെ പാൽ അളക്കാനാകുന്നത് സ്വാഗതം ചെയ്യുന്നതായി ക്ഷീര കർഷകരും അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here