കോവിഡ് 19 സാമ്പത്തിക തട്ടിപ്പ്: എംഎസ്എഫ് നേതാവിനെതിരെ കേസ്

കൊയിലാണ്ടി: സമ്പൂർണ്ണ അടച്ചു പൂട്ടൽ സമയത്ത് കഷ്ട്ടപ്പാടിൽ കഴിയുന്നവരെ സഹായിക്കാനെന്ന പേരിൽ വാട്സ് ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ച് പണപ്പിരിവ് നടത്തിയവർക്കെതിരെ കൊയിലാണ്ടി പോലീസ് കേസെടുത്തു.

കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിലെ എതാനും പേർ ചേർന്നാണ് വിശപ്പടക്കാൻ ഒന്നിക്കുക എന്ന പേരിൽ വാട്ട്സ്ആപ്പ് കൂട്ടായ്മ രൂപവൽക്കരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് ഇതിന് നേതൃത്വം നൽകിയ എംഎസ്എഫ് മണ്ഡലം പ്രസിഡൻ്റ് ഫിർദൗസ് ഹൗസിൽ മുഹമ്മദ് ആസിഫിനെ പ്രതിചേർത്ത് കേസെടുത്തിട്ടുണ്ട്.

പ്രവാസികൾ അടക്കമുള്ളവർ ഗ്രൂപ്പിൽ അംഗങ്ങളായുണ്ടെന് പോലീസ് പറഞ്ഞു.സംഭവത്തെ കുറിച്ച് അന്വേഷിക്കുവാൻ റൂറൽ എസ്പി ഡോ എ ശ്രീനിവാസും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും കൊയിലാണ്ടി സ്റ്റേഷനിൽ എത്തിയിരുന്നു.

വ്യക്തികൾ പണപ്പിരിവ് നടത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നത് നിയമ വിരുദ്ധമാണെന്നും, പിരിച്ചെടുക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാണ് വേണ്ടതെന്ന് പോലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News