പൊരിവെയിലത്ത് കഷ്ടപ്പെട്ട് ജോലി ചെയ്യുന്ന പൊലീസുകാർക്ക് കോഴിക്കോട്ടെ വ്യാപാരികളുടെ സ്നേഹ സമ്മാനം; കോഴിക്കോടൻ ഹൽവ

കൊറോണക്കാലത്ത്കോഴിക്കോട് നഗരത്തിൽ ജോലി ചെയ്യുന്ന മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കും വ്യാപാരി വ്യവസായി സമിതി സിറ്റി കമ്മിറ്റിയുടെ സ്നേഹ സമ്മാനമായി കോഴിക്കോടൻ ഹലുവ വിതരണം ചെയ്തു.

സിറ്റി സെക്രട്ടറി എം. ജൗഹർ, സിറ്റി ജോയിന്റ് സെക്രട്ടറി കെ. അനിൽ കുമാർ , സലിം വി.വി. എന്നിവർ ചേർന്ന് സിറ്റി പോലീസ് കമ്മീഷണർ എ.വി. ജോർജിന് നൽകി ഉദ്‌ഘാടനം ചെയ്തു.

വരും ദിവസങ്ങളിൽ കോഴിക്കോട് കോർപറേഷനിലെ ആരോഗ്യ പ്രവർത്തകർ , മെഡിക്കൽ കോളേജ്, ബീച്ച് ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർമാർ തുടങ്ങിയവർക്ക് കൂടി മധുരം നൽകുമെന്ന് സമിതി പ്രവർത്തകർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here