കൊറോണ: മരണം സംഖ്യ അമ്പതിനായിരം കടന്നു; അമേരിക്കയില്‍ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ആയിരത്തിലധികം പേര്‍

കൊറോണ വൈറസ് ലോകത്ത് വ്യാപിച്ചുകൊണ്ടിരിക്കുകയാണ് അമേരിക്ക ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളില്‍ സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ല.

അമേരിക്കയില്‍ ഒറ്റ ദിവസംകൊണ്ട് രോഗം ബാധിച്ച് മരിച്ചത് ആയിരത്തിലധികം ആളുകളാണ്. ലോകത്ത് എറ്റവും കൂടുതല്‍ ആളുകള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതും അമേരിക്കയില്‍ തന്നെ ഇവിടെ രോഗ ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു.

ലോകത്താകെ ഒമ്പതുലക്ഷത്തിലധികം ആളുകള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്ത ചൈന വൈറസിന്റെ വ്യാപനത്തെ ചെറുത്തു നിര്‍ത്തുന്നുണ്ട് പ്രതിദിനം 50 ല്‍ താഴെ ആളുകള്‍ക്ക് മാത്രമാണ് വൈറസ് ബാധ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് മരണ സംഖ്യ പത്തില്‍ താഴെ എത്തിയിട്ടുണ്ട്.

സ്ഥിതി വഷളായ മറ്റൊരു രാജ്യം ഇറ്റലിയാണ് വൈറസ് ബാധിച്ച് ലോകത്ത് എറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഇറ്റലിയിലാണ് 13915 പേര്‍ ഇതുവരെ വൈറസ് ബാധിച്ച് മരിച്ചു.

ഇന്ന് ഇതുവരെ 4600 ല്‍ അധികം ആളുകള്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 760 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്‌പെയ്‌നില്‍ ഒരു ലക്ഷത്തില്‍ അധികം ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 2341 ആയി പുതിയതായി 343 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

വൈറസ് ബാധിച്ച് പത്തുപേര്‍കൂടെ മരിച്ചതോടെ മരണസംഖ്യ 68 ആയി. 177 പേര്‍ ഇതുവരെ രോഗ മുക്തരായി. കേരളത്തില്‍ ഇന്ന് 21 പേര്‍ക്കുകൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News