കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായ ഡി വൈ എഫ് ഐ യുടെ പൊതിച്ചോർ വിതരണം രണ്ടു വർഷം പിന്നിട്ടു.
ഒരു ദിവസം പോലും മുടക്കം വരാതെ സ്നേഹത്തിന്റെ രുചിയുള്ള ആറു ലക്ഷത്തോളം പൊതിച്ചോറുകളാണ് ഡി വൈ എഫ് ഐ രണ്ടു വർഷം കൊണ്ട് വിതരണം ചെയ്തത്.
വയറെറിയുന്നവരുടെ മിഴി നിറതിരിക്കാൻ ഹൃദയപൂർവ്വം ഡി വൈ എഫ് ഐ എന്ന പദ്ധതിയുടെ രണ്ടാം വാർഷിക ദിനത്തിൽ ഫുട്ബാൾ താരം സി കെ വിനീതാണ് പൊതിച്ചോറുകൾ വിതരണം ചെയ്തത്.
പേമാരി വന്നപ്പോഴും പ്രളയം വന്നപ്പോഴും സ്നേഹത്തിന്റെ രുചിയുള്ള ആ പൊതിച്ചോറ് മുടങ്ങിയിട്ടില്ല. കൊറോണ എന്ന മഹാമാരിയിൽ രാജ്യം ലോക്ക് ഡൌൺ അയപ്പോഴും വയറെരിയുന്നവരുടെ മിഴി നനഞ്ഞില്ല.
എല്ലാ ദിവസവും ഉച്ച സമയത്ത് പൊതിച്ചോറുമായി ഡി വൈ എഫ് ഐ പ്രവർത്തകർ കണ്ണൂർ ജില്ലാ ആശുപത്രിക്ക് മുന്നിലുണ്ടാകും. പാവപ്പെട്ട രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വേണ്ടിയുള്ള ഹൃദയപൂർവം ഉച്ച ഭക്ഷണ പദ്ധതി മൂന്നാം വർഷത്തിലേക്ക് കടന്നു.
ദിവസവും അറുന്നൂറോളം പൊതിച്ചോറുകളാണ് വിതരണം ചെയ്യുന്നത്.ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റികൾക്കാണ് ചുമതല.
മുൻകൂട്ടി അറിയിച്ച് വീടുകളിൽ നിന്ന് പൊതിച്ചോറുകൾ ശേഖരിക്കും. വിശക്കുന്നവന് ഒരു പിടി അന്നം നൽകാൻ മനസ്സ് കാണിക്കുന്ന വീട്ടുകാരുടെ നന്മ കൂടിയാണ് രണ്ട് വർഷത്തിനിടെ ആറു ലക്ഷം പൊതിച്ചോറുകളായി ജില്ലാ ആശുപത്രിക്ക് മുന്നിൽ എത്തിയത്.

Get real time update about this post categories directly on your device, subscribe now.