മഹാമാരി വിഴുങ്ങി 53,000 ജീവന്‍; രോഗബാധിതര്‍ 10 ലക്ഷം കവിഞ്ഞു, ആറ് യൂറോപ്യന്‍ രാജ്യങ്ങളില്‍ മരണം 1000 കടന്നു; ആശങ്കയോടെ ലോകം

ലോകത്തെ പിടിച്ചുലച്ച മഹാമാരിയായ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ലോകത്താകെ അരലക്ഷം കടന്നു. രോഗബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതനുസരിച്ച് 5 ശതമാനത്തോളമാണ് ആഗോള മരണനിരക്ക്.

എന്നാല്‍ മരണസംഖ്യയില്‍ മൂന്നില്‍രണ്ടും യൂറോപ്പിലായതിനാല്‍ അവിടെയാണ് ഇപ്പോള്‍ മരണനിരക്ക് ഏറ്റവും കൂടുതല്‍. ഇതുവരെ രണ്ടര ലക്ഷം പേര്‍ക്ക് രോഗം ബാധിച്ച അമേരിക്കയില്‍ ബുധനാഴ്ച മാത്രം ആയിരത്തിലധികമാളുകള്‍ മരിച്ചത് അവിടെയും സ്ഥിതി ആശങ്കപ്പെടുത്തുന്നതാക്കി.

<iframe width=”100%” height=”auto” src=”https://www.youtube.com/embed/QWKklEpD24o” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

മരണസംഖ്യയില്‍ രണ്ടാംസ്ഥാനത്തുള്ള സ്പെയിനില്‍ വ്യാഴാഴ്ച അറിയിച്ച മരണസംഖ്യ അവിടത്തെ റെക്കോഡാണ്. 24 മണിക്കൂറിനിടെ 961 പേര്‍ കൂടി മരിച്ചപ്പോള്‍ സ്പെയിനിലും മരണസംഖ്യ 10000 കടന്നു. 10003 പേരാണ് മരിച്ചത്. ഏറ്റവുമധികം ആളുകള്‍ മരിച്ച ഇറ്റലിയില്‍ 760 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 13915 ആയി.

ഇറ്റലിയില്‍ ആദ്യമായി ജയിലിലും കോവിഡ് ബാധിച്ച് മരണമുണ്ടായി.ബെല്‍ജിയത്തില്‍ 183 പേര്‍ കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 1011 ആയി. മരണം ആയിരം കടന്ന ആറാമത്തെ യൂറോപ്യന്‍ രാജ്യമാണിത്. നെതര്‍ലന്‍ഡ്സില്‍ 166 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1339 ആയി.

ഫ്രാന്‍സില്‍ 5357 ആണ് ബുധനാഴ്ച വൈകിട്ട് വരെയുള്ള മരണസംഖ്യ. ബ്രിട്ടനില്‍ 569 പേര്‍ കൂടി മരിച്ചപ്പോള്‍ മരണസംഖ്യ 2921 ആയി. യൂറോപ്പില്‍ രണ്ട് രാജ്യങ്ങളില്‍ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷത്തിലധികവും മൂന്ന് രാജ്യങ്ങളില്‍ അരലക്ഷത്തിലധികവുമാണ്.

ഡിസംബര്‍ അവസാനം രോഗം ആദ്യം കണ്ട ചൈനയില്‍ ആറ് പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 3318 ആയി. ഇവിടെ വിദേശത്ത് നിന്ന് വന്ന 35 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.

ചൈനയില്‍ രോഗം ബാധിച്ച 81589 പേരില്‍76408 പേര്‍ സുഖം പ്രാപിച്ചു. ഗള്‍ഫ് മേഖലയില്‍ ഏറ്റവുമധികം രോഗികളും മരണവും രേഖപ്പെടുത്തിയ ഇറാനില്‍ രോഗികളുടെ എണ്ണം അര ലക്ഷം കടന്ന് 50468 ആയി. 124 പേര്‍ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 3160 ആയി. സൗദി അറേബ്യ മെക്കയിലും മദീനയിലും 24 മണിക്കൂര്‍ കര്‍ഫ്യു ഏര്‍പ്പെടുത്തി.

ലോകജനസംഖ്യയില്‍ പകുതിയിലധികമാണ് ഇത്. രോഗം ഇപ്പോള്‍ ഏറ്റവും ഭീകരമായി ജീവനെടുക്കുന്ന അമേരിക്കയിലും യൂറോപ്പിലും അടുത്ത രണ്ടാഴ്ചയോടെ ഇതിന്റെ രൂക്ഷത പാരമ്യത്തിലെത്തുമെന്നും പിന്നീട് താഴുമെന്നുമാണ് ഭരണാധികാരികള്‍ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News