ഇന്നത്തെ റേഷന്‍ 4, 5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് ; മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് രാവിലെയും നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഉച്ചയ്ക്കു ശേഷവും

തിരുവനന്തപുരം: റേഷന്‍ കാര്‍ഡില്‍ അവസാന അക്കം നാല്, അഞ്ച് എന്നിവയില്‍ അവസാനിക്കുന്നവര്‍ക്ക് ഇന്ന് റേഷന്‍ വിതരണം ചെയ്യും. മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്ക് രാവിലെയും നീല, വെള്ള കാര്‍ഡുകാര്‍ക്ക് ഉച്ചയ്ക്കു ശേഷവുമാണ് വിതരണം.

വിതരണം തുടങ്ങി രണ്ടു ദിവസംകൊണ്ട് സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ റേഷന്‍ വാങ്ങിയത് 28.36 ലക്ഷം പേര്‍. വ്യാഴാഴ്ച 13.61 ലക്ഷം പേരും ബുധനാഴ്ച 14.5 ലക്ഷം പേരും അരി വാങ്ങി. റേഷന്‍ വിതരണത്തിനായി സര്‍ക്കാര്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതിനാല്‍ കാര്യമായ തിരക്കില്ല.

<iframe width=”100″ height=”auto” src=”https://www.youtube.com/embed/MUH5IJSAQkw” frameborder=”0″ allow=”accelerometer; autoplay; encrypted-media; gyroscope; picture-in-picture” allowfullscreen></iframe>

റേഷന്‍ വിതരണത്തിലെ പരാതികള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഗൗരവമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലായ്മ, ബില്ലിന്റെ വേഗക്കുറവ്, മണ്ണെണ്ണ ക്ഷാമം തുടങ്ങിയ പരാതികളാണ് ഉയര്‍ന്നത്.

വാങ്ങാത്ത സാധനങ്ങള്‍ വാങ്ങിയതായി വയനാട്ടില്‍ ചില ആദിവാസി മേഖലകളില്‍നിന്ന് കൃത്രിമരേഖ ഉണ്ടാക്കിയതായി പരാതിയുണ്ട്. ഇത് ഗൗരവമായി പരിശോധിക്കും. ഏത് റേഷന്‍ കടയില്‍നിന്നും ധാന്യങ്ങള്‍ വാങ്ങാന്‍ സൗകര്യമുള്ളതിനാല്‍ ചില കടകളില്‍ തിരക്ക് കൂടുകയും സാധനങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെടുകയും ചെയ്തു. ഇത് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News