ച്യുയിംഗത്തിന് ജൂണ്‍ 30 വരെ നിരോധനം

ദില്ലി: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ച്യുയിംഗത്തിന് നിരോധനം ഏര്‍പ്പെടുത്തി ഹരിയാന സര്‍ക്കാര്‍. ജൂണ്‍ 30 വരെയാണ് നിരോധനം. പൊതുഇടങ്ങളില്‍ ച്യുയിംഗം തുപ്പുന്നത് വൈറസ് വ്യാപനത്തിന് കാരണമാകുമെന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതുവരെ 2069 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ 1860 പേര്‍ ചികിത്സയിലാണ്. 155 പേര്‍ രോഗമുക്തി നേടി. 53 പേരാണ് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 235 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഒരാള്‍ തുപ്പിയിട്ട ച്യുയിംഗത്തിലൂടെ മറ്റൊരാള്‍്ക്ക് രോഗം പകരാനുള്ള സാധ്യതയുണ്ടെന്ന് ഫുഡ് ആന്റ് ഡ്രഗ് കമ്മീഷണര്‍ അശോക് കുമാര്‍ മീന പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 13,000 പേരെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കോവിഡ് 19 വ്യാപനം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതുജനാരോഗ്യത്തിന്റെ താല്‍പര്യപ്രകാരമാണ് തീരുമാനമെടുത്തതെന്ന് ഉത്തരവില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News