
കൊറോണ മഹാമാരിയെ തടുക്കാന്‍ സംസ്ഥാനത്ത് ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഒപ്പം അക്ഷീണം പ്രയത്‌നിക്കുന്ന ഒരു വിഭാ ഗം കൂടിയുണ്ട്. മറ്റ് ദിവസങ്ങളിലെന്ന പോലെ ലോക്ഡൗണ്‍ കാലത്തും മറ്റൊരു ദൗത്യവുമായി ഇവരെ നിരത്തുകളില്‍ കാണാം.
കൊറോണ എന്ന മഹാവിപത്തിനെ അതിജീവിക്കാന്‍ ഇവരും നടുറോഡില്‍ ആണ്. മുന്നില്‍ വരുന്ന വാഹന യാത്രികരോട് ആദ്യം ഒരു അഭ്യര്‍ത്ഥന നടത്തും. ചിലര്‍ ഇതു ഉള്‍ക്കൊണ്ട് തിരികെ പോകും . എന്നാല്‍ മറ്റു ചിലക്കൂട്ടര്‍ ഇതൊന്നു തങ്ങളെ ബാധിക്കുകയേയില്ലെന്ന മട്ടിലാണ്. ഇവരെയും വേണ്ടി രിതിയില്‍ തന്നെ ചില ഉദ്യോഗസ്ഥര്‍ ബോധവത്കരിക്കുന്ന കാഴ്ചകളും നിരത്തുകളില്‍ കാണാം.
സംസ്ഥാനത്താകെ പൊതുനിരത്തില്‍ ഇത്തരത്തില്‍ 200 ല്‍ അധികം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരാണ് സമൂഹ വ്യാപനം തടയാന്‍ കര്‍മ്മരംഗത്തുള്ളത്. പൊലീസിന്റെ കാര്‍ക്കശ്യത്തിനും അപ്പുറം ഉപദേശങ്ങളും വേണ്ടി വന്നാല്‍ നിയമലംഘനം കണ്ണില്‍പ്പെട്ടാല്‍ വാഹന ലൈസന്‍സ് വരെ പിടിച്ചെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം. എന്നാലും യാത്രികരെ അനുനയിപ്പിച്ച് വിടുകളിലേക്ക് മടക്കി അയക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍ഗണന നല്‍കുന്നത്.
സംസ്ഥാനത്ത് രോഗം റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിനങ്ങളില്‍ ജില്ലാഭരണകൂടത്തിന്നും ആരോഗ്യ വകുപ്പിനും ഒപ്പം നിന്നായിരുന്നു പ്രവര്‍ത്തനം. തുടര്‍ന്ന് നിരത്തുകളില്‍ വാഹന യാത്രികരുടെ എണ്ണം കൂടിയതോടെ ആണ് കര്‍ക്കശ മുന്നറിയിപ്പുമായി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പോലും രംഗത്തെത്തിയത്.
ലോക് ഡൗണ്‍ കാലത്തും വീട്ടിലിരിക്കാതെ വാഹനവുമായി കറങ്ങുന്നവരോട് അവസാനം ഇവര്‍ പറഞ്ഞു വെക്കുന്നു. നിങ്ങളുടെ സുരക്ഷയ്ക്ക് ഞങ്ങള്‍ വില കല്‍പ്പിക്കുന്നതു പോലെ തിരികെ നിങ്ങളില്‍ നിന്ന് ഞങ്ങളും ഇത് പ്രതീക്ഷിക്കുന്നു

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here