കൊറോണയ്‌ക്കെതിരെ ഞായറാഴ്ച രാത്രി വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന് മോദി

ദില്ലി: കൊറോണക്ക് എതിരെ വീടിനു മുന്നില്‍ ദീപം തെളിയിക്കാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം. ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനുട്ട് വൈദ്യുതി വിളക്കുകള്‍ അണച്ചുവെച്ചാണ് ദീപം തെളിയിക്കേണ്ടത്.

ടോര്‍ച്ച്, മെഴുകുതിരി, മൊബൈല്‍ഫോണ്‍ വെളിച്ചം തുടങ്ങിയവയാണ് തെളിയിക്കേണ്ടത്.
ലോക് ഡൗണിനോട് രാജ്യത്തെ ജനങ്ങള്‍ നല്ല രീതിയില്‍ സഹകരിച്ചു. ഇത് മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായെന്നും മോദി പറഞ്ഞു.

വീടിന്റെ വീടിന്റെ മട്ടുപ്പാവിലോ വാതില്‍ക്കലോ ജനങ്ങള്‍ക്ക് നില്‍ക്കാം. ഈ വെളിച്ചം 130 കോടി ജനങ്ങളുടെ ശക്തിയുടെ പ്രകടനമാകുമെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ സാമൂഹിക അകലം പാലിക്കുന്നത് തുടരണം. ജനങ്ങള്‍ ഒരുമിച്ച് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel