‘പുര കത്തുമ്പോള്‍ ടോര്‍ച്ചടിക്കുന്ന പുതിയ പരിപാടി, ലൈറ്റടിക്കുമ്പോള്‍ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം’; മോദിയെ പരിഹസിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

തിരുവനന്തപുരം: കൊറോണക്കെതിരെ വീടിനു മുന്നില്‍ വെളിച്ചം തെളിയിക്കണമെന്ന മോദിയുടെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ‘പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട്, അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണമെന്ന് ലിജോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേയ്‌സ്ബുക്ക് പേസ്റ്റിന്റെ പൂര്‍ണരൂപം:

പുര കത്തുമ്പോ ടോര്‍ച്ചടിക്കുന്ന ഒരു പുതിയ പരിപാടിയിറങ്ങീട്ടുണ്ട് അടിക്കുമ്പോ കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി അടിക്കണം??

NB: മെഴുതിരി , ബള്‍ബ് , മണ്ണെണ്ണ വിളക്ക് , പെട്രോമാസ് , അരിക്കലാമ്പ് , എമര്‍ജന്‍സി ലൈറ്റ് മുതലായവയുമായ് വരുന്നവരെ വേദിയില്‍ പ്രവേശിപ്പിക്കുന്നതല്ല
എന്ന്
കമ്മിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News