
കൊച്ചി: ഒരു അതിഥി തൊഴിലാളിയും ഇനി പട്ടിണി കിടക്കില്ലന്നും ഇതിനായി ഭക്ഷണം താമസം ചികിത്സ എന്നിവ ഉറപ്പാക്കിയിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
സാമൂഹ്യ അടുക്കളകളില്‍ നിന്നും സൗജന്യ ഭക്ഷണം എത്തിച്ചു നല്‍കുന്നുണ്ട്. ത്രിതല സംവിധാനം ഏര്‍പ്പെടുത്തി.3 മേഖലകളായി തിരിച്ച് മൂന്ന് മേഖലയിലും ഐ.എ.എസ് ഓഫിസര്‍മാര്‍ക്ക് ചുമതല നല്‍കി.
എല്ലാ ജില്ലകള്‍ക്കും 50 ലക്ഷം രൂപ വീതം അനുവദിച്ചു. താമസം ഭക്ഷണം എന്നിവ ഉറപ്പ് വരുത്താന്‍ ലേബര്‍ കമ്മിഷണര്‍ക്ക് 2 കോടി രൂപ അനുവദിച്ചു.ജില്ലകള്‍ തോറും വാഹന സൗകര്യത്തിനായി അന്‍പതിനായിരം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
ലേബര്‍ കമ്മീഷണറേറ്റിലും 14 ജില്ലകളിലും 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റുകള്‍ ആരംഭിച്ചു.ഇവിടങ്ങളില്‍ ഹിന്ദി, ബംഗാളി, അസ്സാമി, ഒറിയ ഭാഷകള്‍ അറിയാവുന്നവരെ നിയമിച്ചു.
പോലീസും ജില്ലാ ഭരണകൂടവും അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി ഏകോപനത്തോടെ പ്രവര്‍ത്തിച്ചുവരുകയാണ്. പശ്ചിമബംഗാളില്‍ നിന്നുള്ള അതിഥി തൊഴിലാളികളുടെ ക്ഷേമകാര്യത്തില്‍ കേരളസര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നന്ദി രേഖപ്പെടുത്തി.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്‍ സെകട്ടറിയാണ് സംസ്ഥാന ലേബര്‍ കമ്മിഷണര്‍ക്ക് ഇക്കാര്യത്തില്‍ കത്ത് നല്‍കിയത്. സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചതാണ് ഇക്കാര്യം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here