ലോക്ക്ഡൗണ്‍ ദിനത്തില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം; കൊറോണയെന്നും കോവിഡെന്നും പേര് നല്‍കി മാതാപിതാക്കള്‍

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ പുരോഗമിക്കുന്നതിനിടെ ജനിച്ച ഇരട്ടക്കുട്ടികള്‍ക്ക് കൊറോണ, കോവിഡ് എന്നി പേരുകള്‍ നല്‍കി മാതാപിതാക്കള്‍. ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം

ലോക്ക്ഡൗണിനിടെ ഏറെ പ്രതിസന്ധികള്‍ മറികടന്നാണ് ഇരട്ടകുട്ടികള്‍ക്ക് ജന്മം നല്‍കിയത്. അതിന്റെ ഓര്‍മ്മയ്ക്കായാണ് പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും കൊറോണ, കോവിഡ് എന്നീ പേരുകള്‍ നല്‍കിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. ഡോ ബി ആര്‍ അംബേദ്കര്‍ മെമ്മോറിയല്‍ ആശുപത്രിയിലാണ് കുട്ടികള്‍ ജനിച്ചത്.

കൊറോണ വൈറസ് അപകടകാരിയാണ്. ജീവന് തന്നെ ഭീഷണിയാണ്. എങ്കിലും വ്യക്തിശുചിത്വം ഉള്‍പ്പെടെ നല്ല ശീലങ്ങള്‍ ജനങ്ങളുടെ മനസില്‍ പതിയാന്‍ കോവിഡ് ബാധ ഇടയാക്കിയതായി പ്രീതി പറയുന്നു.

അതുകൊണ്ട് കൂടിയാണ് ഇരട്ടക്കുട്ടികള്‍ക്ക് കൊറോണയെന്നും കോവിഡെന്നും പേരുനല്‍കാനുളള അസാധാരണ തീരുമാനം എടുത്തതെന്നും പ്രീതി വര്‍മ്മ പറയുന്നു. എങ്കിലും ഭാവിയില്‍ കുട്ടികളുടെ പേരുമാറ്റുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടായെന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here