ചെന്നിത്തലയുടെ അപഹാസ്യത്തിന് ഒരു കിടിലന്‍ മറുപടി

(ഉഷാദേവി പി നഴ്‌സിംഗ് കൗണ്‍സില്‍ പ്രസിഡന്റ് എഴുതുന്നു)

ഗുണ്ടാ പിരിവ് ശ്രീ ചെന്നിത്തലയുടെ സാലറി ചലഞ്ചിനെതിരെയുള്ള അപഹാസ്യം.
ഒരു രാജ്യവും അവിടെത്തെ ജനങ്ങളുമുണ്ടെങ്കിലേ മറ്റെല്ലാം സംഭവിക്കു.

സ്വമനസ്സാ ലേ പങ്കെടുക്കേണ്ട സാലറിയലഞ്ചുപോലുള്ള വിഷയങ്ങളില്‍ പ്രതിപക്ഷം പിന്‍തുണക്കേണ്ട അപ്ത് കരമായ ഈ അവസ്ഥയിലും ഇത്തരം പ്രസ്താവനകള്‍ ‘നടത്തരുത് Please.

എന്തേ മഹാരാഷ്ട്രയിലെ നിങ്ങളുടെ
കുടി സര്‍ക്കാറിനോട് ഇത് പറയത്താത് 60% മാണ് അവിടെ വെട്ടിക്കുറച്ചത്.
ആന്ധ്രയിലും ,രാജസ്ഥാനിലും, തെലുങ്കാനയിലും 50%വെട്ടിക്കുറച്ചു.
ഇവിടെ ഒരഭ്യര്‍ഥന മാത്രമാണ് നടത്തിയത്. അത് എറ്റെടുക്കേണ്ടത് പൗരന്‍മാരുടെ കടമയാണ്.

ഈ കോറോണക്കാലത്ത് കേരളത്തിലായാതു കൊണ്ട് ,ഇവിടെത്തെ ജനങ്ങളുടെ പട്ടിണി മാറ്റാന്‍, പാവങ്ങള്‍ക്ക് വിവിധ തരം പെന്‍ഷനായും ,സൗജന്യ അരി വിതരണം നടത്തിയുീ, സൗജന്യ ചികില്‍സ നല്‍കിയും ഭരണകൂടം നമ്മളെ സംരക്ഷിക്കുമ്പോള്‍, സഹായിക്കേണ്ടത് സ്ഥിര വരുമാനക്കാര്‍ തന്നെയാണ്. അതിനെ അവരെ പ്രേരിപ്പിക്കാതെ പിന്‍തിരിപ്പിച്ച്, അവരുടെ പ്രീതി പറ്റാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട.

ഒരു കാര്യം ഓര്‍ക്കുക ,മനുഷ്യരുണ്ടെങ്കിലേ, രാഷ്ട്രവും, രാഷ്ട്രിയവുമൊക്കെ ഉണ്ടാവു.
അപ്പോ ഈ മഹാമാരിയില്‍ മനുഷ്യരെ രക്ഷിക്കാന്‍ നടത്തുന്ന യഞ്ജത്തില്‍ പങ്കാളിത്വം വഹിച്ചില്ലെങ്കിലും, ഉപദ്രവിക്കരുത് Please .

പ്രിയപ്പെട്ട സര്‍ക്കാര്‍ ജിവനക്കാരെ ഈ രാജ്യത്തെ ജനങ്ങളുടെ അദ്ധാനത്തിന്റെയും,ക്രയവിക്രയത്തിന്റെ വിയര്‍പ്പു കൂടിയാണ് നമ്മുടെ ശമ്പളം.അവരുണ്ടെങ്കിലേ നമ്മളു ഉള്ളു. അതു കൊണ്ടു തന്നെ അവരെ നിലനിറുത്താന്‍ ഉതകുന്ന വഴികളില്‍ നിന്ന് ഒഴിഞ്ഞു മാറതെ, കഴിവിനനുസരിച്ച് അതിജീവനത്തിന്റെ പാതയൊരുക്കുണമെന്ന് അഭ്യര്‍ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here