മോദിയുടെ വാക്ക് ധിക്കരിച്ച് സുരേന്ദ്രന്‍; ബിജെപിക്കുളളിലെ എതിര്‍ ഗ്രൂപ്പ് ആയുധമാക്കും

ലോക്ഡൗണ്‍ നിലനില്‍ക്കെ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തിയ യാത്ര വിവാദമാകുന്നു. പ്രധാനമന്ത്രിയുടെ വാക്കിനെ ധിക്കരിച്ച് പത്രസമ്മേളനം നടത്താന്‍ വേണ്ടി മാത്രം തിരുവനന്തപുരത്ത് എത്തിയ സുരേന്ദ്രന്റെ നടപടി ബിജെപിക്കുളളിലും എതിര്‍ ഗ്രൂപ്പ് ആയുധമാക്കും.

കോഴിക്കോട് ഉളളിയേരിലെ വീട്ടില്‍ നിന്ന് തിരുവനന്തപുരം വരെ കെ .സുരേന്ദ്രന്‍ നടത്തിയ യാത്രയാണ് ഇപ്പോള്‍ ബിജെപിക്കുളളിലും പൊതുസമൂഹത്തിലും ചര്‍ച്ചയാവുന്നത്.

എല്ലാവരോടും വീട്ടില്‍ തുടരാന്‍ പറഞ്ഞതിന് ശേഷം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ അത് ലംഘിച്ചാണ് പൊതുസമൂഹത്തില്‍ ഉയരുന്ന ചര്‍ച്ച. പ്രധാനമന്ത്രിയുടെ വാക്കിന് വിലകല്‍പ്പിക്കാതെ നടത്തിയ യാത്ര ബിജെപിക്കുളളിലും വിവാദമായി കഴിഞ്ഞു. കെ സുരേന്ദ്രന്റെ യാത്രക്കെതിരെ മന്ത്രി കടകംപളളി സുരേന്ദ്രന്റെ പ്രതികരണം ഇപ്രകാരമായിരുന്നു

എന്നാല്‍ സുരേന്ദ്രന്റെ യാത്രയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷനേതാവ് തയ്യാറായില്ല. പകരം യാത്രക്ക് ഡിജിപി അനുമതി നല്‍കിയേ എന്ന് വ്യക്തമാക്കണമെന്നായിരന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

കേരളത്തിലുളള എല്ലാവരും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദ്ദേശം പാലിച്ച് വീടുകളില്‍ ഇരുക്കുന്ന ഘട്ടത്തില്‍ അവര്‍ മാതൃകയാവേണ്ട പൊതുപ്രവര്‍ത്തകനായ കെ .സുരേന്ദ്രന്‍ അത് ലംഘിച്ചതിലെ ധാര്‍മ്മികതയെ പറ്റിയാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

പത്രസമ്മേളനം നടത്താന്‍ വേണ്ടി മാത്രം തിരുവനന്തപുരത്ത് എത്തിയ സുരേന്ദ്രന്റെ നടപടി ബിജെപിക്കുളളിലും എതിര്‍ ഗ്രൂപ്പ് ആയുധമാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News