റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് ലീഗ് ഓഫീസ് വഴി വിതരണം ചെയ്യാന്‍ നീക്കം; ലീഗ് നേതാവ് വെട്ടില്‍

റേഷന്‍ സാധനങ്ങള്‍ ശേഖരിച്ച് മുസ്ലീം ലീഗ് ഓഫീസ് വഴി വിതരണം ചെയ്യണമെന്ന് ലീഗ് നേതാവിന്റെ ആഹ്വാനം.

കണ്ണൂര്‍ ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സന്‍ നിഷിത റഹ്മാനാണ് ലീഗ് പ്രവര്‍ത്തകര്‍ക്ക് ശബ്ദ സന്ദേശം അയച്ചത്.

റേഷന്‍ കടകളില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന ആട്ട ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ശേഖരിച്ച് മുസ്ലീം ലീഗിന്റെ ലേബലില്‍ വിതരണം ചെയ്യണം എന്നാണ് ശബ്ദ സന്ദേശത്തില്‍ പറയുന്നത്.

റേഷന്‍ കടകളില്‍ നിന്നും ലഭിക്കുന്ന സാധനങ്ങള്‍ ശേഖരിച്ച് ലീഗ് ഓഫീസ് വഴിയോ ലീഗ് നേതാക്കള്‍ വഴിയോ വിതരണം ചെയ്യണമെന്നാണ് ശ്രീകണ്ഠപുരം മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍പേഴ്‌സന്‍ നിഷിത റഹ്മാന്റെ ശബ്ദ സന്ദേശം.

അതിഥി തൊഴിലാളികള്‍ക്കും ഇത്തരത്തില്‍ ആട്ട ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ നല്‍കാം എന്നും ലീഗ് നേതാവ് പറയുന്നു. ശബ്ദ സന്ദേശം പ്രചരിച്ചതോടെ നിഷിത റഹ്മാന്‍ വെട്ടിലായിരിക്കുകയാണ്.

റേഷന്‍ സാധനങ്ങള്‍ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ ആഹ്വാനം നല്‍കിയ ലീഗ് നേതാവിനെതിരെ നടപടി അവശ്യപ്പെട്ട് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. ഡിവൈഎഫ്‌ഐ ശ്രീകണ്ഠപുരം മേഖല കമ്മറ്റിയാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News