ഇനി രാത്രി 8 മണി വരെ ഓണ്‍ലൈന്‍ വഴി ഭക്ഷണം വാങ്ങാം; സമയപരിധി നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണില്‍ ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ നല്‍കുന്നതിനുള്ള സമയപരിധി നീട്ടി.

രാത്രി 8 മണി വരെ ഓണ്‍ലൈന്‍ വഴി പാര്‍സല്‍ നല്‍കാമെന്നാണ് ഹോട്ടലുകള്‍ക്ക് നല്‍കിയ പുതിയ നിര്‍ദ്ദേശം. 9 മണിക്ക് മുമ്പ് വിതരണം പൂര്‍ത്തിയാക്കണമെന്നും ഉത്തരവ് വ്യക്തമാക്കുന്നു.

നേരത്തെ സാമൂഹ്യഅകലം പാലിക്കുന്നതിന്റെ ഭാഗമായി വൈകീട്ട് അഞ്ചുമണിവരെ മാത്രമാണ് ഓണ്‍ലൈന്‍ വഴിയുളള ഭക്ഷ്യവിതരണം അനുവദിച്ചിരുന്നുളളൂ.

ബേക്കറികള്‍ക്കും ഹോട്ടലുകള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന് മാത്രമായി എട്ടുമണിവരെ ഹോട്ടലുകള്‍ക്കും ബേക്കറികള്‍ക്കും പ്രവര്‍ത്തിക്കാം. പാഴ്സല്‍ നല്‍കുന്നില്ലെങ്കില്‍ അഞ്ചുമണിക്ക് തന്നെ കടകള്‍ അടയ്ക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News