കൊറോണ; ആവശ്യങ്ങള്‍ കേന്ദ്രത്തെയറിയിച്ച് മുഖ്യമന്ത്രി

മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യാഴാഴ്ച നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കര്‍ണാടക അതിര്‍ത്തി അടച്ചതുമുതല്‍ ഗള്‍ഫില്‍ കഴിയുന്ന പ്രവാസികള്‍ക്കുള്ള ക്വാറന്റൈന്‍ സൗകര്യംവരെ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.

വിവിധ രാജ്യങ്ങളിലുള്ള മലയാളി നേഴ്സുമാര്‍ക്ക് വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ ഇടപെടണമെന്നും കോവിഡ് ടെസ്റ്റിന് പുതിയ സെന്ററുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടു.സംസ്ഥാനന്തര ചരക്കുനീക്കം ഒരു വിധത്തിലും തടയപ്പെടില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here