കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തും രാജ്യത്താകമാനവും നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പഠിക്കുന്നതിനും പുതിയ നിര്‍ദേശങ്ങല്‍ സമര്‍പ്പിക്കുന്നതിനുമായി 17 അംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചു.
മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാം ആണ് സമിതിയുടെ അധ്യക്ഷന്‍. കൊറോണ വൈറസ് വ്യാപനം കുറയുന്ന മുറയ്ക്ക് ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിലേക്ക് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനാണ് സമിതി.
ഒറ്റയടിക്ക് പിന്‍വലിക്കുമ്പോള്‍ ഉണ്ടാവുന്ന ജനത്തിരക്ക് ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എങ്ങനെ സാധിക്കുമെന്ന് സംസ്ഥാനങ്ങള്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ഇന്നലെ പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിമാരും നടത്തിയ വീഡിയോ കോണ്‍ഫറന്‍സിനിടെ നിര്‍ദേശം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനം 17 അംഗ ടാസ്ക് ഫോഴ്സിനെ രൂപീകരിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here