
കോട്ടയം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് ജുമാ നമസ്‌കാരത്തിനായി സംഘടിച്ച 23 പേരെ കോട്ടയത്ത് അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ ഈരാറ്റുപേട്ട തന്മയ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, മാനേജര്‍ എന്നിവരും എസ്ഡിപിഐ പ്രവര്‍ത്തകരുമാണ് അറസ്റ്റിലായത്. എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട് അധീനതയിലുള്ള നടക്കല്‍ തന്മയ സ്‌കൂളിലാണ് ഇവര്‍ ഒത്തുകൂടിയത്.
കൊല്ലം പരവൂരിലും ലോക്ക് ഡൗണ്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ നമസ്‌കാരം നടത്തിയതിന് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പരവൂര്‍ പൊലീസാണ് കേസെടുത്തത്.
കൊച്ചിയില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം ലംഘിച്ച് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയതിന് വികാരി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെയും കേസെടുത്തു.
പുത്തന്‍കുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പള്ളി വികാരി ടി വര്‍ഗീസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്. പുലര്‍ച്ചെ അഞ്ചരക്കാണ് പള്ളിയില്‍ പ്രാര്‍ത്ഥന നടത്തിയത്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശം നിലവിലുണ്ട്. ഇതെല്ലാം ലംഘിച്ചാണ് ചിലര്‍ ഒത്തുകൂടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here