അങ്ങനെയൊരു ചിന്തയേ നമുക്കില്ല, അവര്‍ നമ്മുടെ സഹോദരങ്ങളാണ്; തമിഴ്‌നാട് അതിര്‍ത്തി കേരളം മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തമിഴ്‌നാട്ടില്‍ കൊറോണ ബാധിതരുടെ എണ്ണം കൂടുന്നതിനാല്‍ കേരളം അതിര്‍ത്തി മണ്ണിട്ട് അടച്ചെന്ന് വാര്‍ത്തകള്‍ വ്യാജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അങ്ങനെയൊരു ചിന്തയേ നമുക്കില്ല. അവര്‍ നമ്മുടെ സഹോദരങ്ങളാണ്. യാത്രയ്ക്ക് എല്ലായിടത്തും തടസമുണ്ട്. പക്ഷേ, ലോക്ക് ഡൗണ്‍ നിബന്ധന എല്ലാവരും പാലിക്കുന്നുണ്ട്. തമിഴ്‌നാട് അതിര്‍ത്തി അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളുടെ തീയതി നിശ്ചയിച്ചു എന്നും വ്യാജപ്രചാരണമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീയതികള്‍ തീരുമാനിച്ചിട്ടില്ലെന്നും തീരുമാനം പിന്നീട് വരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

കമ്യൂണിറ്റി കിച്ചന്‍ പൂട്ടുന്നു എന്ന കോട്ടയത്ത് നിന്നുള്ള വാര്‍ത്തയും അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here