മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വടക്കുമ്പാട് സ്‌കൂള്‍ അധ്യാപകരുടെ ഒരുമാസത്തെ ശമ്പളം നല്‍കും

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കണ്ടറി സ്കൂളിലെ മഴുവൻ അധ്യാപകരും ജീവനക്കാരും ഒരു മാസത്തെ ശമ്പളം നൽകും.

സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ ഒരു മാസത്തെ വരുമാനമടക്കം 39 ലക്ഷം രൂപ സംഭാവന ചെയ്യുന്നതിനുള്ള സമ്മതപത്രം തൊഴിൽ- എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് അയച്ചുകൊടുത്തു.

സ്റ്റാഫിന്റെ ശമ്പളം 37,87,751 രൂപയും മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളുടെ വക 77,325 രൂപയുമാണുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News