കൊവിഡിനെതിരെ പൊരുതാം മുന്നേറാം; ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം

കൊറോണയില്‍ തളരുന്നതല്ല കേരളം. നാം മലയാളികള്‍ ഇതിനെ പൊരുതി തോല്‍പ്പിക്കുക തന്നെ ചെയ്യും. ഇതിന് കരുത്തുപകരുന്നതാണ് ഒരുസംഘം ഗായകരുടെ കുട്ടായ്മയില്‍ പിറവിയെടുത്ത ഗാനം.

ബ്രേക്ക് ചെയിന്റെ ഭാഗമായി വീട്ടില്‍ ഇരുക്കുമ്പോഴാണ് ഈ സന്ദേശം ഇവര്‍ ലോകത്തിന് സംഗീതമായി നല്‍കുന്നത്. ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ക്വാറന്റയിന്‍ ആയിരുന്നതിനാല്‍ ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ ആരും തന്നെ ഒത്തുചേരാതെ സ്വന്തം വീടുകളില്‍ ഇരുന്ന് മൊബൈല്‍ ആപ്പും, ഇന്റര്‍നെറ്റിലൂടെയുമാണ് ഗാനം ചിട്ടപ്പെടുത്തിയത്.

പ്രശസ്ത പിന്നണി ഗായികയും സംഗീത സംവിധായികയുമായ അഡ്വ: ഗായത്രി നായരാണ് ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.

ഈ ദുര്‍ഘട കാലഘട്ടം ആരോഗ്യപരമായി തരണം ചെയ്യണമെന്നും നല്ലൊരു നാളെ നമ്മളെ കാത്തിരിക്കുന്നൂവെന്ന ശുഭ പ്രതീക്ഷയുമാണ് ഗാനത്തിന്റെ ഇതിവ്യത്തം.

ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് നിതിന്‍ നോബിളാണ്. ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ വിശ്വജിത്തും ജയദേവന്‍ ദേവരാജനും ഗായത്രി നായരും ചേര്‍ന്നാണ്.

ആമച്ചല്‍ സുരേഷ്, ശ്രീരാഗ് സുരേഷ്, എബി, രാജീവ് എന്നിവരാണ് ഗാനത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. തിരുവനന്തപുരത്തുള്ള എസ്.കെ.ആര്‍ സ്റ്റുഡിയോയിലാണ് ഗാനം റിക്കോര്‍ഡ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News