അമേരിക്കയില്‍ മരണസംഖ്യ ഉയരുന്നു; ലോകത്താകെ മരിച്ചവരുടെ എണ്ണം 59,000 കവിഞ്ഞു; രോഗബാധിതരുടെ എണ്ണം 11 ലക്ഷത്തിലേക്ക്

അമേരിക്കയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടരലക്ഷം കവിഞ്ഞു. മരണം ചൈനയുടെ ഇരട്ടിയും കടന്ന് ഏഴായിരത്തോളമായി. ലോകത്താകെ മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം 59140 കടന്നു.

684 പേര്‍ കൂടി മരിച്ചതോടെ ബ്രിട്ടനും മരണസംഖ്യയില്‍ ചൈനയെ മറികടന്നു. ബ്രിട്ടനില്‍ ഒരുദിവസത്തെ ഏറ്റവും വലിയ മരണസംഖ്യയാണിത്. 3650 പേരാണ് വെള്ളിയാഴ്ച വൈകിട്ട് വരെ അവിടെ മരിച്ചത്.

യൂറോപ്പില്‍ ജര്‍മനിയിലും മരണസംഖ്യ 1000 കടന്നു. 1200 ലധികമാണ് ഇവിടെ മരണസംഖ്യ. ഏഴ് രാജ്യത്തിലാണ് യൂറോപ്പില്‍ മരണസംഖ്യ ആയിരത്തിലധികമുള്ളത്. ഇറ്റലി മരണം- 14,681, സ്പെയിന്‍- 10,935. സ്പെയിനില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും 900ലധികം മരണം രേഖപ്പെടുത്തി. ഫ്രാന്‍സില്‍ ആറായിരത്തോടടുക്കുന്നു.

ചൈനയില്‍ 3322 പേരാണ് ഇതുവരെ മരിച്ചത്. സമ്പദ്വ്യവസ്ഥയെ കോവിഡ് സൃഷ്ടിച്ച തളര്‍ച്ചയില്‍നിന്ന് ഉയര്‍ത്താന്‍ ചൈന ചെറുബാങ്കുകളിലെ കരുതല്‍ നിക്ഷേപ പരിധി കുറച്ചു.

ലോകത്ത് കോവിഡ് സൃഷ്ടിക്കുന്ന കുഴപ്പത്തിന്റെ ഏറ്റവും മോശം അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്നും ഈ ഘട്ടത്തില്‍ സംഘര്‍ഷമേഖലകളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News