ലോക്ക് ഡൗണ്‍: പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐയുടെ വക പഴ വര്‍ഗ്ഗങ്ങള്‍

കണ്ണൂര്‍: ലോക്ക്ഡൗണിന്റെ ഭാഗമായി പൊരിവെയിലത്ത് ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് ദാഹമകറ്റാന്‍ ഡിവൈഎഫ്‌ഐ വക പഴവര്‍ഗ്ഗങ്ങള്‍. കണ്ണൂര്‍ നഗരത്തിലാണ് കഴിഞ്ഞ ഒറ്റഴ്ചയായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉച്ച സമയത്ത് പോലീസുകാര്‍ക്ക് തണ്ണിമത്തനും ഓറഞ്ചും വിതരണം ചെയ്യുന്നത്.

കണ്ണൂര്‍ നഗരത്തില്‍ റോഡ് പരിശോധന നടത്തുന്ന പൊലീസുകാര്‍ക്കാണ് കഴിഞ്ഞ ഒരാഴ്ചയായി ഡി വൈഎഫ്ഐ പ്രവര്‍ത്തകര്‍ ദാഹമകറ്റാനുള്ള പഴങ്ങള്‍ വിതരണം ചെയ്യുന്നത്.

ഓറഞ്ച്,തണ്ണിമത്തന്‍ തുടങ്ങിയവയാണ് ഉച്ച സമയത്ത് പോലീസുകാര്‍ക്ക് എത്തിച്ച് നല്‍കുന്നത്.പൊരിവെയിലില്‍ ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് വലിയ ആശ്വാസമാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ഈ സേവനം.

കണ്ണൂര്‍ നഗരത്തില്‍ ചെട്ടിപ്പീടിക മുതല്‍ താണ വരെയുള്ള വാഹന പരിശോധന കേന്ദ്രങ്ങളിലാണ് പഴങ്ങള്‍ വിതരണം ചെയ്യുന്നത്.ലോക്ക് ഡൌണ്‍ തീരും വരെയും പോലീസുകാര്‍ക്ക് വേണ്ട സഹായങ്ങള്‍ എത്തിക്കുമെന്ന് ഡി വൈ എഫ് ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ പറഞ്ഞു.

പോലീസുകാര്‍ക്ക് കുടിവെള്ളവും ആവശ്യമായ മറ്റ് സഹായങ്ങളും ചെയ്യണമെന്ന മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്തിരിക്കുകയാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കണ്ണൂരില്‍ ഡി വൈ എഫ് ഐ നേതൃത്വത്തില്‍ നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News